രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ

രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ പ്രവേശനത്തിന്ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം.

സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം.  12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും. 

അപേക്ഷാഫീ 550 രൂപ. പട്ടികവിഭാഗത്തിന് 400 രൂപ. കഴക്കൂട്ടം സ്കൂളിൽ 6-ാം ക്ലാസിൽ ആകെ 85 സീറ്റുകളാണുള്ളത്.  ഇതിൽ 75 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കി വച്ചിട്ടുണ്ട്. 

9-ാം ക്ലാസിൽ ആകെയുള്ളത് 95 സീറ്റുകളാണ്.  85 സീറ്റുകൾ ആൺകുട്ടികൾക്കും 10സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു. 

കേരളത്തിലെ കുട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം.

ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 2022 മാർച്ച് 31ന് 10 വയസ്സിൽ കുറയാനും 12 വയസ്സിൽ കൂടാനും പാടില്ല.  ഒൻപതാം ക്ലാസിലെ പ്രവേശനത്തിന് മേൽപ്പറഞ്ഞ കാലയളവിൽ അപേക്ഷകരുടെ പ്രായം 13നും 15 നും ഇടയിലായിരിക്കണം.

പ്രവേശന പരീക്ഷ

2022 ജനുവരി 9നാണ് മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പ്രവേശനപരീക്ഷ നടക്കുക. സൈനിക സ്കൂൾ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പ്രവേശന പരീക്ഷ നടത്തുക. ആറാം ക്ലാസ് പ്രവേശനപരീക്ഷ 9ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെ നടക്കും. ഒൻപതാം ക്ലാസ് പ്രവേശനപരീക്ഷ ഉച്ചയ്ക്ക് 2 മുതൽ 5വരെ നടക്കും. 

വെബ്സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരീക്ഷാവിഷയങ്ങൾ, ചോദ്യങ്ങളുടെ എണ്ണം, മാർക്ക് വിഭജനം, സിലബസ് എന്നിവയടക്കമുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷിനു പുറമേ മലയാളം, തമിഴ്, ഹിന്ദി അടക്കമുള്ള 13 ഭാഷകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഒൻപതാം ക്ലാസിലെ പ്രവേശന പരീക്ഷ ഇംഗ്ലീഷിൽ മാത്രമായിരിക്കും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് പരീക്ഷാകേന്ദങ്ങൾ

കൂടുതൽ വിവരങ്ങൾക്ക്:

0471 -2781400, 

ഇ-മെയിൽ:

sainikschooltvm@gmai.com

Website:

http://sainikschooltvm.nic.in 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment