2003ൽ സ്വന്തമായി ആരംഭിച്ച പാവറട്ടി ഷ്റൈൻ.കോം പള്ളിക്കുവിട്ടുനൽകി സൈമൺ നീലങ്കാവിൽ മാതൃകയായി.

2003ൽ സ്വന്തമായി ആരംഭിച്ച പാവറട്ടി ഷ്റൈൻ.കോം പള്ളിക്കുവിട്ടുനൽകി സൈമൺ നീലങ്കാവിൽ മാതൃകയായി. വിവര സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളിലൂടെ കൂടുതൽ മെച്ചപ്പെട്ട അറിവിന്റെ വിസ്ഫോടനത്തിലേയ്ക്ക് ആധുനിക കാലഘട്ടംവഴിമാറുന്ന രണ്ടായിരാമാണ്ടുമുതൽ അദ്ദേഹം തുടങ്ങിയ ശ്രമങ്ങൾക്ക് പള്ളിയിൽ നിന്ന് അനുമതി ലഭിച്ചത് 2003ൽ മാത്രമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ വെബ്സൈറ്റ് ചെയ്യാൻ സുഹൃത്ത് അദ്ദേഹത്തെ ഏൽപിച്ചപ്പോഴാണ് തന്റെ സ്വന്തം പള്ളിക്കും ഒരു വെബ്സൈറ്റ് വേണമെന്ന് അഗ്രഹം അദ്ദേഹത്തിനുണ്ടായത്. ഗുരുവായൂർ ക്ഷേത്രത്തിന് വെബ്സൈറ്റ് ഉണ്ടാക്കി നൽകിയെങ്കിലും പാവറട്ടി പള്ളി ആദ്യം പരിഹസിച്ചു. കുർബ്ബാനയും നേർച്ചയും വെബ്സൈറ്റ് വഴി നൽകിയാൽ പള്ളിയിൽ ആളുണ്ടാവില്ല എന്നായിരുന്നു പരിഹാസം. പിന്നീട് 2003ൽ അന്നത്തെ വികാരി, കൈക്കാരന്മാർ വഴി പള്ളി അരംഭിക്കുന്നില്ലെങ്കിൽ വവിപാടായി ഒരു വെബ്സൈറ്റ് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ പ്രതിനിധിയോഗത്തിലേയ്ക്ക് വെച്ചു. യാതൊരു ചെലവും പള്ളി വഹിക്കേണ്ടതില്ലെന്നും യാതൊരു പ്രതിഫലം/വരുമാനം ഇൗ വെബ്സൈറ്റി മുഖേന ശ്രീ സൈമൺ ഉണ്ടാക്കുകയില്ലെന്നും വവിപാടായി തുടരുന്നകാലത്തോളം റീാമശി ിമാല(പേര്) അദ്ദേഹത്തിന്റെ സ്വന്തമായിരിക്കും തുടങ്ങിയ വ്യവസ്ഥകളോടെ യോഗം അത് അംഗീകരിച്ചു. അസി. വികാരി ജിജോ മുരിങ്ങാത്തേരി കൈക്കാരനായിരുന്ന പി. എൽ. തോമസ് മാസ്റ്റർ എന്നിവരുടെ ശ്രമങ്ങൾ അദ്ദേഹം ഒാർക്കുന്നു. 200ലെ തിരുനാൾ ദിനത്തിലെ കുടുതുറക്കൽ ശുശ്രൂഷയ്ക്കുശേഷം വി. യൗസേപ്പിതാവിന്റെ പ്രധാനബലിപീഠത്തിൽ വെച്ച് സൈമണും കുടുംബവും ചേർന്ന് ഇൗ വെബ്സൈറ്റ് യൗസേപ്പിതാവിന് സമർപ്പിച്ചത്. അന്നത്തെ വികാരിയായിരുന്ന ജോസഫ് കാക്കശ്ശേരി അച്ചനായിരുന്നു മുഖ്യാതിഥി. വൈബ്സൈറ്റിലേയ്ക്കുള്ള വിവരങ്ങൾ അദ്ദേഹം എഴുതുകയും അത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇന്റർനാഷ്ണൽ ഇംഗ്ലീഷിലേയ്ക്ക് അത് മൊഴിമാറ്റി കൊടുത്തത് പ്രൊ. ഇ. ഡി. ജോൺ സാറാണ്. ഒാരോ ദിവസവും മൂന്നും നാലും പേജുകൾ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റി മാസങ്ങളെടുത്താണ് അദ്ദേഹം ഇത് ചെയ്തു തന്നത്. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ജോൺ സാർ ഇത് നിർവ്വഹിച്ചത്. 160 ഒാളം പേജുകൾ അദ്ദേഹം എഴുതിതന്നു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതിലുണ്ടായിരുന്നു. പിന്നീട് ചിറ്റാട്ടുകരയിലെ സുഹൃത്തായ ജോബി വി. ജെ. യാണ് തെറ്റ് തിരുത്തുവാനും മറ്റും സഹായിച്ചത്. എല്ലാ പേജുകളുടേയും പ്രിന്റ് എടുത്ത് ഒരു പുസ്തകമാക്കി പള്ളിക്ക് നൽകി വൈദികർ വായിച്ചുനോക്കി അംഗീകരിച്ചാണ് പ്രസിദ്ധീകരിച്ചത്. കുറച്ചു പേജുകൾ ഒഴിവാക്കി. അന്നുമുതൽ ഇന്നുവരെ പള്ളി വാർത്തകൾ ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വായിക്കുവാനും കായണാനും കേൾക്കാനും സാധിച്ചിരുന്നു. പാവറട്ടി തിരുനാളഇന്റെ പ്രധാനതിരുകർമ്മമായ വി. കുർബ്ബാന, കുടുതുറക്കൽ, വെടിക്കെട്ട് തുടങ്ങിയവയൊക്കെ തൽസമയം വെബ്സൈറ്റിൽ കാണിച്ചുകൊണ്ട് വെബ്സൈറ്റ് ഭക്തലക്ഷങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുനാളിന്റെ അവസരങ്ങൾ വിശ്രമമില്ലാത്ത ദിവസങ്ങളാണ്. തൽസമയം നൽകാൻ പണ്ട് വലിയ ചെലവായിരുന്നു. അതുകൊണ്ട് സൈമൻ തന്നെ അത്തരം കാര്യങ്ങൾ പഠിക്കുകയും ഉപകരണങ്ങൾ വാടകയ്ക്കെടുത്ത് മുഴുവൻ സമയം പള്ളിയിൽ കഴിച്ചുകൂട്ടി. കുറഞ്ഞ ഇന്റർനെറ്റ് വേഗത അന്ന് പ്രധാന വെല്ലുവിളിയായിരുന്നു. പാവറട്ടി പള്ളിയുടെ അൾത്താരയിലെ വി. ബലി കാണാൻ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഒരുപാടുപേരുടെ ആവശ്യം കൂടിയാണത്. ഒാരോ പ്രാവശ്യവും പള്ളിഒാഫീസ് വൃത്തിയാക്കുമ്പോൾ കുറേ രേഖകൾ ആവശ്യമില്ലാതാകുകയും കത്തിച്ചുകളയുകയും ചെയ്യും. ഒരു നൂറ്റാണ്ടുമുമ്പത്തെ ചരിത്രമെന്ന് പറയുന്നത് പള്ളി യോഗത്തിന്റെ തീരുമാനങ്ങളാണ്. അത്തരം ചരിത്രരേഖകൾ ഇനിയെങ്കിലും ഡിജിറ്രലാക്കി സൂക്ഷിക്കാനും പൊതുജനങ്ങൾക്കാവശ്യമായവ ലഭ്യമാക്കാനും ബാക്കിയുള്ള രേഖകൾ സ്വകാര്യമായി വെബ്സൈറ്റിൽ സൂക്ഷിക്കാൻ കഴിയണം. മുമ്പ് ചിത്രങ്ങൾ ഫ്രെയിം ചെയ്ത് ചുമരുകളിൽ സൂക്ഷിച്ചിരുന്ന പതിവുണ്ടായിരുന്നു. പക്ഷേ കാലക്രമത്തിൽ അത് നശിച്ചുപോകുക പതിവായിരുന്നു. പക്ഷേ മിഴിവാർന്ന ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെയ്ക്കാൻ കഴിയും. പള്ളിയിലെ മുഴുവൻ ഇടവകാംഗങ്ങളുടെ വിവരങ്ങളും ഒാൺലൈനിൽ അപ് ലോഡ് ചെയ്ത് ഒാൺലൈൻ പാരിഷ് ഡയറക്ടറി ഉണ്ടാക്കി വെച്ചാൽ വരും തലമുറയ്ക്ക് ...... വെബ്സൈറ്റിലൂടെ പള്ളി വഴിപാടുകളും സംഭാവനകളും പള്ളിക്ക് നൽകാനുള്ള സൈകര്യമൊരുക്കുന്ന പദ്ധാതിയാണ് ഒന്ന്. ലോകത്തിന്റെ ഏതു ഭാഗത്തിനിന്നും ഒാൺലൈനായി പള്ളിയുടെ ബാങ്ക് അക്കൊണ്ടിലേയ്ക്ക് പണം കൈമാറാൻ ഉള്ള പദ്ധതിയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ 2 വർഷമായി ശ്രീ സൈമൺ ഇതിനു പരിശ്രമിക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു പുതിയ അക്കൊണ്ട് തുടങ്ങുകയും ബാങ്കിലേയക്ക് ഇൻകംടാക്സ്......... ...................... സംവിധാനത്തിന്റെയും മുഴുവൻ രേഖകൾ ശരിയാക്കിയെങ്കിലും പള്ളിക്ക് ജഋച ചീ: ഇല്ല എന്നകാരണം പറഞ്ഞ് മുടങ്ങിയിരിക്കയാണ്. എറണാകുളം ഇൻകം ടാക്സ് ഒാഫിസിൽ നിന്നും അത് ലഭിച്ചാൽപള്ളിക്ക് ഒാൺലൈനായി സംഭാവന സ്വീകരിക്കാൻ കഴിയും. ഇപ്പോൾ തൃശ്ശൂർ അതിരൂപതയിൽ ഒല്ലൂർ പള്ളി ഇത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. രണ്ടാമതായി ദിവസവും ഒരു ദിവ്യബലി തൽസമയം വെബ്സൈറ്റിൽ നൽകുക എന്നതാണ്. അതിന് ഭാരിച്ച ചെലവുകളില്ല. പക്ഷേ അത് ഒാണാക്കാനും മറ്റും ദേവാലയ ശുശ്രൂഷികളെ പരിചയപ്പെടുത്തിയാൽ മതി. വാർത്തകളും ലേഖനങ്ങളുമായി 1560 പോസ്റ്റുകൾ പതിനായിരത്തിലേറെ ചിത്രങ്ങൾ, നൂറുകണക്കിന് വീഡിയോസ് എന്നിവ ഇപ്പോൾ വെബ്സൈറ്റിലുണ്ട്. ഏതു വർഷത്തെ വാർത്തകളും ചിത്രങ്ങളും പെട്ടെന്ന് തിരയാനും കണ്ടുപിടിക്കാനും ഇപ്പോൾ സൗകര്യമുണ്ട്. ആദ്യകാലങ്ങളിൽ വെബ് പേജ് ആയിരുന്നു. സ്ഥിരം പേജുകളിൽ വാർത്തകൾ മാറ്റി മാറ്റി നൽകുകയായിരുന്നു പതിവ്. പിന്നീട് അത് മാറ്റി ഒാരോ വിവരവും പുതിയ പേജുകൾ അയി നൽകി തുടങ്ങി. അതുകൊണ്ട് പുതിയ വിവരങ്ങളോടൊപ്പം പഴയ വിവരങ്ങൾ ഒാരോ പോജിലായി വെബ്സൈറ്റിൽ സൂക്ഷിച്ചുവെയ്ക്കും. പിന്നീട് എപ്പോളഅ# വേണമെങ്കിലും നമുക്ക് അത് തെരഞ്ഞെടുക്കുവാൻ കവിയും. അങ്ങനെ വിവരകൈമാറ്റക്കോചൊപ്പം വിവരശേഖരമവും ഇപ്പോൾ വെബ്സൈറ്റ് നിർവ്വഹിക്കുന്നുണ്ട്. ചിത്രങ്ങളും വാർത്തകളും കാലഹരണപ്പെട്ടുപോകാതെ സൂക്ഷിക്കാൻ ഇതുമൂലം കഴിയും.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment