ഞങ്ങളെ പഠിപ്പിക്കാനനുവദിക്കുക...

Unknown
നമ്മുടെ സംസ്ഥാനത്തെ
പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക്
നിറം പകരുന്നത് പൊതുവിദ്യാഭ്യാസമേഖലയാണ്. ഈ മേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു? ഓരോവര്‍ഷവും
ലക്ഷക്കണക്കിന് കുട്ടികളെ പൊതുമേഖലയില്‍നിന്ന്
ആട്ടി ഇറക്കിയത് ആരാണ്?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
 നാം പിന്‍തുടരുന്ന വികലമായ പരിഷ്കാരങ്ങളാണ് ഇതിനുകാരണം.
ജില്ലയിലെ 50% പ്രൈമറി വിദ്യാലയങ്ങളും ‘അനാദായ'കരമായികഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളും .............. അറിവ്, നിര്‍മ്മാണപ്രക്രിയയായും
അദ്ധ്യാപകനെ ഫെസിലിറേറ റററാക്കിയും
"വിശ്വമാനവന്‍റെ' ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
പരന്പരാഗതമായി നാം അറിവാര്‍ജിച്ച
രീതികളും സന്പ്രദായങ്ങളും അബദ്ധമാണുപോലും !

അക്ഷരബോധമില്ലാത്ത,
ഗണിതാശയങ്ങളില്ലാത്ത,
ഒരു തലമുറയെ സൃ്വഷ്ടിക്കുന്നവരോട്, ഉളളടക്കമില്ലാത്ത പാഠപുസ്തകങ്ങളോട്,
പഠനം പാല്‍പ്പായസമാക്കിയ ബോധനരീതികളോട് നാം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സമയമേറിയിരിക്കുന്നു.
 ‘രാജാവ് നഗ്നനാണെന്ന യാഥാര്‍ത്ഥ്യം '
 വിളിച്ചുപറഞ്ഞ ആ കൊച്ചുകുഞ്ഞിന്‍റെ ധീരതയെങ്കിലും നമുക്കുവേണ്ടേ

കക്ഷിരാഷ്ട്രീയത്തിനതീതമായി, സംഘടനഭേദമന്യേ ഒത്തുചേര്‍ന്ന് നമുക്ക് പ്രഖ്യാപിക്കാം
ഞങ്ങളെ പഠിപ്പിക്കാന്‍ അനുവദിക്കൂ ഈ ആശയവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ ജനുവരി 15ാം തിയ്യതി  ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് തൃശൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് ഒത്തുചേരുന്നു.
വരുമല്ലോ.

Post a Comment