വിദ്യാഭ്യാസ വായ്പ: നിബന്ധനകള്‍ നയവിരുദ്ധം
വിദ്യാഭ്യാസ വായ്പ സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാരിന്റെയും, റിസര്‍വ് ബാങ്കിന്റെയും നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പി.ടി. തോമസ് എംപി. ലോക്സഭയില്‍ ചട്ടം 377 അനുസരിച്ച് നടത്തിയ ഉപക്ഷേപത്തിലാണ് പി.ടി തോമസ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മെറിറ്റ്് ഉള്ള കുട്ടികള്‍ക്കു മാത്രമേ ലോണ്‍ പരിഗണിക്കാവൂവെന്ന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിബന്ധന ഭൂരിപക്ഷം വരുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്കാതിരിക്കാനുള്ള തന്ത്രം മാത്രമാണ്. ഇതു സംബന്ധിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ചര്‍ച്ച നടത്തിയെന്ന് പറയുന്നത് മെട്രോപ്പൊളീറ്റന്‍ നഗരങ്ങളിലെ വിദ്യാഭ്യാസ അധികൃതരുമായി മാത്രമാണ്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലെ ബാങ്കുകളുടെ വിവേചനം അവസാനിപ്പിച്ച് ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വായ്പ അനുവദിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.