മുടി സ്‌പൈക്ക് ചെയ്തും നീട്ടി വളര്‍ത്തിയുമൊക്കെ ആരും ഇടപ്പള്ളി ഗവ. ഹൈസ്‌കൂളിലെത്തിയ വിദ്യാർത്ഥികളെ അധ്യാപകന്‍ വിദ്യാര്‍ഥികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ അരൂര്‍ സ്വദേശി കെ.കെ. ശ്രീകുമാറാണ് കുട്ടികളെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടിവെട്ടിച്ചത്. താലോലിച്ച് കൊണ്ടുനടന്ന മുടി പോയതില്‍ ദേഷ്യമൊന്നും കുട്ടികള്‍ക്കില്ല. അധ്യാപകന്റെ നേതൃത്വത്തില്‍ ബാര്‍ബര്‍ഷോപ്പില്‍ പോകാന്‍ കഴിഞ്ഞതിലും വീഡിയോ വൈറലായതിലൂടെ നാട്ടിലും സ്‌കൂളിലും സ്റ്റാറാകാന്‍ കഴിഞ്ഞതിലും സന്തോഷവാന്മാരാണ് ഇവര്‍. അധ്യാപകന്റെ നടപടിയില്‍ ആരുടെയും വീട്ടുകാര്‍ക്കും പരാതികളില്ല
Posts