മാതാപിതാക്കള്‍ അറിയാന്‍

Unknown

ഞാന്‍ ചോദിക്കുന്നതൊക്കെ എനിക്കു വാങ്ങിത്തരേണ്ട. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചെറിയൊരു നിരാശപോലും എനിക്കു താങ്ങാനാവില്ല. ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ച് കരയും. തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെയ്ക്കും. എന്നാലും എനിക്ക് എന്താണ് വാങ്ങിത്തരേണ്ടതെന്ന് മാതാപിതാക്കളായ നിങ്ങള്‍ തന്നെ തീരുമാനിക്കണം.


*ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കുറച്ച് വികൃതികള്‍ കാണിക്കും. അതു മാതാപിതാക്കള്‍ സഹിക്കണം. ഈ പ്രായത്തില്‍ മാത്രമല്ലേ കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതം ഞങ്ങള്‍ക്കു സാധിക്കൂ. അല്പം കുസൃതിയില്ലെങ്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്താണ് വ്യത്യാസം. 


*എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എന്നെ എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കണം. എപ്പോഴും ശാസിക്കണമെന്ന് ഒരിക്കലും തീരുമാനിക്കരുത്. 


*നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ എപ്പോഴും അതു പാലിക്കുക. അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസിലാക്കും. 


*ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്െടങ്കില്‍ ദയവായി തിരുത്തുക. അല്ലെങ്കില്‍ തെറ്റുചെയ്താല്‍ ഒന്നും സംഭവിക്കില്ലെന്നും അതെല്ലാം ആവര്‍ത്തിക്കാമെന്നും ഞാന്‍ വിചാരിച്ചാലോ.


*എന്നെ ഒരിക്കലും മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തരുത്. അതെന്ന വല്ലാതെ വേദനിപ്പിക്കും. എന്‍റെ ആത്മവിശ്വാസം നശിപ്പിക്കും. എനിക്ക് ഒരുപാടുകഴിവുകളില്ലേ. എന്നിട്ടും മറ്റുള്ളവരുടെ മുന്നില്‍വെച്ച് ഞാന്‍ മണ്ടനാണെന്ന് മാത്രം തെളിയിക്കണോ.


*ചിലപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്ന കാര്യങ്ങളില്‍ ചീത്തത്തരങ്ങളും അബദ്ധങ്ങളും മണ്ടത്തരങ്ങളും കണ്േടക്കക്കാം. അതെല്ലാം പറഞ്ഞ് ശകാരിക്കുകയോ, കളിയാക്കുകയോ ആണെങ്കില്‍ പിന്നീടൊരിക്കലും നിങ്ങളോട് എനിക്ക് മനസുതുറന്നു സംസാരിക്കാന്‍ സാധിക്കില്ല. 


*എന്‍റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് ദയവായി എന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കുക. കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്നെ കുറ്റപ്പെടുത്തുന്പോള്‍ അവര്‍ സന്തോഷിക്കുകയും എന്‍റെ മനസ് വേദനിക്കുകയും ചെയ്യും. എന്‍റെ തെറ്റുതിരുത്താന്‍ എന്നെ പഠിപ്പിക്കേണ്ടത് മറ്റുള്ളവരുടെ മുന്നില്‍വെച്ചല്ല. 


*എന്നെ ഒരിക്കലും മടിയനാക്കരുതേ. വളര്‍ന്നുവരുന്പോള്‍ ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ അനുവദിക്കുക. ഡ്രസ് ചെയ്യാനും ഷൂസ് ഇടാനും മുടി ചീകാനും എന്നെ അനുവദിക്കുക. വളരുന്തോറും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ അനുവദിക്കണം. അല്ലെങ്കില്‍ എല്ലാക്കാര്യത്തിനും ഞാന്‍ എന്നും ആരെയങ്കിലും ആശ്രയിച്ചുകൊണ്ടിരിക്കും. എല്ലാവരും എനിക്കുവേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് ഞാന്‍ വിശ്വസിച്ചുപോകും.


*തെറ്റുകളിലൂടെയാണല്ലോ എല്ലാവരും ശരികള്‍ പഠിക്കുന്നത്. എന്നെ ശകാരിക്കുന്പോള്‍ എന്തിനാണ് നിങ്ങള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത്. എന്നെ പറഞ്ഞുമനസിലാക്കാന്‍ വേറെ വഴിയില്ലേ. സാധാരണ സ്വരത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് എന്നെ തിരുത്തുക. 


*എന്‍റെ മുന്നില്‍വെച്ച് മറ്റുള്ളവരോടു കള്ളം പറയരുത്. നിങ്ങളെപ്പറ്റി എന്‍റെ മനസില്‍ വലിയ ബഹുമാനവും വിശ്വാസവുമുണ്ട്. കള്ളംപറയുന്പോള്‍ അതെല്ലാം ഇല്ലാതാകും. സിനിമയ്ക്കോ, ബസില്‍ യാത്രചെയ്യുന്പോഴോ അല്പലാഭത്തിനുവേണ്ടി എന്‍റെ പ്രായം കുറച്ചുപറയുന്നതും തെറ്റല്ലേ. കള്ളം പ പറയുന്നതില്‍ തെറ്റില്ലെന്നും ചെറിയ ലാഭമുണ്െടന്നും കൂടി ഞാന്‍ മനസിലാക്കില്ലേ. 


*എപ്പോഴെങ്കിലും നിങ്ങള്‍ക്കും ഞങ്ങള്‍ കുട്ടികളോട് സോറി പറയാം. അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ തെറ്റുകള്‍ക്ക് ഞങ്ങളും ഒരിക്കലും ക്ഷമചോദിക്കാതിരിക്കില്ല.


*ചിലപ്പോള്‍ നിങ്ങളില്‍ നിന്നും ഞാന്‍ ചില കാര്യങ്ങള്‍ പഠിക്കാറുണ്ട്. സിനിമയ്ക്കോ ഷോപ്പിംഗ് ആസ്വദിക്കുന്നതിനോ നിങ്ങള്‍ക്കൊപ്പം വരാന്‍ ഞങ്ങളും ആഗ്രഹിക്കാറുണ്ട്. അതിനായി അസുഖമെന്ന് കളവ് പറഞ്ഞ് സ്കൂള്‍ മുടക്കാറുമുണ്ട്. നിങ്ങള്‍ ഓഫീസ് ഒഴിവാക്കുന്നതില്‍ നിന്നുമാണ് ഞങ്ങളിത്തരം കാര്യങ്ങള്‍ പഠിക്കുന്നത്. 


* മാതാപിതാക്കളായ നിങ്ങളൊരിക്കലും കുട്ടികളായ ഞങ്ങളുടെ മുന്നില്‍വെച്ച് വഴക്കുണ്ടാക്കരുത്. ഞാന്‍ ഉറങ്ങിയതിനുശേഷമാകാം നിങ്ങളുടെ വഴക്കുകള്‍. ടെന്‍ഷനില്ലാതെയും സമാധാനമായിട്ടും ജീവിക്കാന്‍ എന്നെ അനുവദിക്കുക. 


*എന്നും എവിടെയും ഒന്നാമനാകണമെന്ന് എന്നോട് എപ്പോഴും പറയാതിരിക്കുക. എല്ലാ കുട്ടികള്‍ക്കും ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ സാധിക്കുമോ. ചിത്രം വരയില്‍, പാട്ടുപാടുന്നതില്‍, കഥയെഴുതുന്നതിലും പറയുന്നതിലും...ജീവിതത്തില്‍ പരാജയങ്ങള്‍കൂടിയുണ്െടന്ന് എന്നെ പഠിപ്പിക്കുക. അങ്ങനെയാകുന്പോള്‍ പരാജയപ്പെട്ടാലും ഞാന്‍ നിരാശനാകില്ല. 


*നിയന്ത്രണമില്ലാതെ ടിവി കാണാനും കന്പ്യൂട്ടര്‍ ഉപയോഗിക്കാനും എന്നെ അനുവദിക്കാതിരിക്കുക. എന്‍റെ ശരീരം പോഷിപ്പിക്കുന്നതിനൊപ്പം മനസും പോഷിപ്പിക്കണം. ചപ്പുചവുകള്‍ കൊണ്ട് ചവറ്റുകൊട്ടപോലെ എന്‍റെ മനസ് നിറയ്ക്കാന്‍ എന്നെ അനുവദിക്കരുത്. 


*ജീവിതമൂല്യങ്ങള്‍ എന്നെ പഠിപ്പിക്കാന്‍ നിങ്ങള്‍ സമയം കണ്െടത്തുക. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാണിക്കുക. മഹാന്മാരുടെ ജീവിതകഥകള്‍ ഉറങ്ങുന്നതിന് മുന്പ് എനിക്കു പറഞ്ഞുതരാന്‍ സമയം കണ്െടത്തുക. 


*ഞാന്‍ ചീത്തവാക്കുപറഞ്ഞാലോ, മുതിര്‍ന്നവരെ ബഹുമാനിക്കാതിരുന്നാലോ അതെന്‍റയൊരു  കുസൃതിയാണെന്ന് കരുതി ആസ്വദിക്കരുത്. അവയെ തിരുത്തണം. അല്ലെങ്കില്‍ എനിക്ക് പ്രോത്സാഹനമാണെന്ന് കരുതി വീണ്ടും ഞാന്‍ അതുതന്നെ ചെയ്യും. 


*അച്ഛന്‍ അറിയാതെ അമ്മയും അമ്മ അറിയാതെ അച്ഛനും എനിക്ക് സമ്മാനങ്ങള്‍ തരാതിരിക്കുക. എന്നെ കൂടുതല്‍ സ്നേഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ ഉത്സാഹിക്കരുത്. അതെന്ന തെറ്റായ വഴികളിലൂടെ നടത്തും.


*എന്നെ കാറില്‍ സ്കൂളില്‍ വിടാതിരിക്കുക. ക്ലാസിലെ മറ്റുകുട്ടികള്‍ക്കില്ലാത്ത ആഢംബരങ്ങളൊന്നും എനിക്കു നല്‍കാതിരിക്കുക. ഇങ്ങനെയാക്കെയ എനിക്ക് മിതവ്യതം ശീലിക്കാന്‍ സാധിക്കൂ. 


ബാല്യത്തിലും കൗമാരത്തിലും ഞങ്ങള്‍ കുട്ടികള്‍ക്ക് കൂട്ടുകാര്‍ ഏറെയായിരിക്കും. ഞങ്ങളുടെ കൂട്ടുകാരെ സ്വന്തമെന്നപോലെ സ്വീകരിക്കുകയും മനസിലാക്കുകയും ചെയ്യുക. എങ്കിലേ എന്‍റെ ചങ്ങാത്തം എനിക്ക് ഗുണകരമാകുമോ എന്ന് മനസിലാക്കിത്തരാനാകൂ.


ഈ കുട്ടിയുടെ പ്രാര്‍ഥനയില്‍ ഒരുപാടുകാര്യങ്ങളില്ലേ. കുട്ടിയോടൊപ്പം മാതാപിതാക്കളും പലതും പഠിക്കാനും തിരുത്താനും ഉണ്െടന്ന് ഓര്‍മ്മിപ്പിക്കുന്ന വരികളാണ് ഇവ. വേണ്ടത് വേണ്ടപ്പോള്‍ വേണ്ട അളവില്‍ നല്‍കാന്‍ സാധിക്കുന്പോഴാണ് മാതാപിതാക്കള്‍ക്ക് മഹത്വമേറുന്നത്. കുഞ്ഞുങ്ങളുടെ മനസില്‍ അവര്‍ ദൈവതുല്യരാകുന്നത്.


തയാറാക്കിയത്: ശിവരാമകൃഷ്ണന്‍


ജനറല്‍ മാനേജര്‍, ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ്, അമൃത ഹോസ്പിറ്റല്‍. 

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment