Higher Secondary (Vocational) Admission 2025 Help Page

image_title

ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 20 ആണ്
 
+1 HSE(V) Prospectus 2025 Simon Mash 413KiB

ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

  1. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 
  2. CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാത്രമേ ഹയർസെക്കന്ററിയിൽ  സയൻസ് കോമ്പിനേഷൻ തെരഞ്ഞെടുക്കാൻ സാധിക്കൂ.
  3. http://www.admission.dge.kerala.gov.in./  https://vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ കുട്ടികൾക്ക് VHSEവിഭാഗത്തിലേയ്ക്ക് പ്രവേശിച് അഡ്മിഷന്അപേക്ഷിക്കാം ലിങ്കിൽ കയറിയ ശേഷം, CREATE CANDIDATE LOGIN-SWS എന്ന  ലിങ്കിലൂടെ കുട്ടികൾക്ക് ക്യാൻഡിഡേറ്റ് ലോഗിൻ create ചെയ്യാം. ഇതിന് ഒരു മൊബൈൽ നമ്പർ വേണം. ആ മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന  OTP ഉപയോഗിച്ച് കൊണ്ട് പുതിയ പാസ്സ്‌വേർഡ് കുട്ടികൾക്ക് നൽകാം. ഈ പാസ്സ്‌വേർഡും അപ്പ്ലിക്കേഷൻ നമ്പറും കുട്ടികൾ ഓർത്ത് വയ്ക്കണം. അത് പോലെ ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ തന്നെ നൽകണം.
  4. അതിന് ശേഷം candidate ലോഗിനിലെ apply online എന്ന ലിങ്കിലൂടെ കുട്ടികൾക്ക് അപേക്ഷ സമർപ്പിക്കാം.
  5. എയ്ഡഡ് സ്കൂളുകളിൽ  മാനേജ്‌മെന്റ് സീറ്റിൽ അഡ്മിഷൻ നേടാൻ കുട്ടികൾ പ്രത്യേകം അപേക്ഷ ഫാറം  സ്കൂളിൽ നിന്നും വാങ്ങി അതാത് സ്കൂളിൽ തന്നെ നൽകേണ്ടതാണ്.

മെറിറ്റ് ക്വാട്ട അഡ്മിഷൻ

അപേക്ഷ സമർപ്പണം ആരംഭിക്കുന്നത് 2025 മെയ് 14

  1. 2025 മെയ് 14 മുതൽ 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
  2. ട്രയൽ അലോട്ട്‌മെന്റ് മെയ് 24ന് നടക്കും.
  3. ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാംവർഷ പ്രവേശനത്തിന്റെ ആദ്യഅലോട്മെന്റ് ജൂൺ 2ന് നടക്കും.
  4. അവസാന അലോട്ട്‌മെന്റ് തീയതി 2025 ജൂൺ 17 ആണ്.
  5. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.

സപ്ലിമെന്ററി ഘട്ടം

മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ (28-06-2025 മുതൽ 23-07-2025 വരെ) ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ സംവിധാനത്തിൽ ആയിരിക്കും.

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്ട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്ട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.

വൊക്കേഷണൽ ഹയർ സെക്കന്ററി

പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.

ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്. ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) പ്രകാരമുള്ള 43 സ്‌കിൽ കോഴ്‌സുകളാണ് വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.

അവ ഇനി പറയുന്നവയാണ്

Sl No Course Code Name of Job Role Job Role - Sector Other Subjects Abbreviation Code
01 01 Power Tiller Operator Agriculture English, Entrepreneurship Development, Physics, Chemistry, Mathematics PTO
02 02 Offset Printing Operator Media & Entertainment English, Entrepreneurship Development, Physics, Chemistry, Mathematics OPO
03 03 Four Wheeler Service Technician Automotive English, Entrepreneurship Development, Physics, Chemistry, Mathematics FST
04 04 Distribution network Lineman Power English, Entrepreneurship Development, Physics, Chemistry, Mathematics DNL
05 06 Draughts Person Civil Works Construction English, Entrepreneurship Development, Physics, Chemistry, Mathematics DCW
06 07 Electrician Domestic Solutions Power English, Entrepreneurship Development, Physics, Chemistry, Mathematics EDS
07 09 Field Technician Air Conditioner Electronics English, Entrepreneurship Development, Physics, Chemistry, Mathematics FTAC
08 10 Field Technician Computing and Peripherals Electronics English, Entrepreneurship Development, Physics, Chemistry, Mathematics FTCP
09 11 Graphic Designer Media & Entertainment English, Entrepreneurship Development, Physics, Chemistry, Mathematics GCD
10 12 Inline Checker Sewing Apparel Made Ups and Home Furnishings English, Entrepreneurship Development, Physics, Chemistry, Mathematics ICS
11 13 Junior Software Developer IT/ITES English, Entrepreneurship Development, Physics, Chemistry, Mathematics JSD
12 14 Operator Plastic Product making(Plastic toy& Ball pen) Rubber/ Chemicals / Petro Chemicals English, Entrepreneurship Development, Physics, Chemistry, Mathematics OPPM
13 15 Optical Fiber Technician Telecom English, Entrepreneurship Development, Physics, Chemistry, Mathematics OFT
14 16 Plumber - General Plumbing English, Entrepreneurship Development, Physics, Chemistry, Mathematics PGL
15 17 Solar LED Technician Electronics English, Entrepreneurship Development, Physics, Chemistry, Mathematics SLT
16 49 Web Developer IT/ITES English, Entrepreneurship Development, Physics, Chemistry, Mathematics WDE
17 50 Telecom Technician IoT Devices/Systems Telecom English, Entrepreneurship Development, Physics, Chemistry, Mathematics TTI
18 18 Assistant Designer- Apparel, Made-ups & Home Furnishing Apparel Made Ups and Home Furnishings English, Entrepreneurship Development, Physics, Chemistry, Biology ADMF
19 20 Pre-school and Day care Facilitator Management, Entrepreneurship and Professional Skills English, Entrepreneurship Development, Physics, Chemistry, Biology PDF
20 21 Beauty Therapist Beauty and Wellness English, Entrepreneurship Development, Physics, Chemistry, Biology BT
21 22 Dairy Product Processor Food Industry English, Entrepreneurship Development, Physics, Chemistry, Biology DPP
22 23 Agriculture Extension Service Provider Agriculture English, Entrepreneurship Development, Physics, Chemistry, Biology AESP
23 24 Dairy Farmer Entrepreneur Agriculture English, Entrepreneurship Development, Physics, Chemistry, Biology DFE
24 25 Dietetic Aide Health Care Sector Skill Council English, Entrepreneurship Development, Physics, Chemistry, Biology DIA
25 26 Fish and Sea Food Junior Processor Food Industry English, Entrepreneurship Development, Physics, Chemistry, Biology FSJP
26 27 Automotive Engine Repair Technician Automotive English, Entrepreneurship Development, Physics, Chemistry, Biology AERT
27 28 General Fitness Trainer Sports, Physical Education, Fitness and Leisure English, Entrepreneurship Development, Physics, Chemistry, Biology GFT
28 29 Floriculturist Agriculture English, Entrepreneurship Development, Physics, Chemistry, Biology FCT
29 31 Lab Technician- Pharma, Biologics & Medical Devices :Wet Lab LIFE SCIENCE English, Entrepreneurship Development, Physics, Chemistry, Biology LTPM
30 32 Master Gardener Agriculture English, Entrepreneurship Development, Physics, Chemistry, Biology MGR
31 33 General Duty Assistant (Trainee) Health Care Sector Skill Council English, Entrepreneurship Development, Physics, Chemistry, Biology GDA
32 34 Handheld device (Handset and Tablet ) Technician Telecom English, Entrepreneurship Development, Physics, Chemistry, Biology HDT
33 35 Micro Irrigation Technician Agriculture English, Entrepreneurship Development, Physics, Chemistry, Biology MIT
34 36 Organic Grower Agriculture English, Entrepreneurship Development, Physics, Chemistry, Biology ORG
35 37 Ornamental Fish Farmer Agriculture English, Entrepreneurship Development, Physics, Chemistry, Biology ORFT
36 38 Shrimp Farmer Agriculture English, Entrepreneurship Development, Physics, Chemistry, Biology SHF
37 39 Small Poultry Farmer Agriculture English, Entrepreneurship Development, Physics, Chemistry, Biology SPF
38 41 Customer Service Representative (Meet& Greet) Tourism and hospitality English, Entrepreneurship Development, History, Geography, Economics CSR
39 42 Business Correspondent / Facilitator BFSI English,Entrepreneurship Development, Accountancy, Business Studies, Management BCF
40 43 Accounts Assistant BFSI English,Entrepreneurship Development, Accountancy, Business Studies, Management AAT
41 44 Craft Baker Food Industry English,Entrepreneurship Development, Accountancy, Business Studies, Management CRB
42 45 Office Operations Executive Management, Entrepreneurship and Professional Skills English,Entrepreneurship Development, Accountancy, Business Studies, Management OFE
43 46 Retail Sales Executive Retail English,Entrepreneurship Development, Accountancy, Business Studies, Management RSE

AGE LIMIT, QUALIFICATION FOR +2 COURSE IN KERALA

As a rule, minimum 15 years and maximum 20 years. Reserved categories can have a 2-year relaxation on the upper age limit.

Qualification:

SSLC (Kerala), CBSE, ICSE, THSLC, or equivalent exam from other Indian states or abroad.

ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍)
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് NSQF അംഗീകാരമുണ്ള പാഠ്യപദ്ധതി

പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് ഹയര്‍ സെക്കന്‍ഡറി (വി).

എസ്‌.എസ്‌.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹയര്‍സെക്കണ്ടറി പഠനത്തോടൊപ്പം ഇഷ്ടപ്പെട്ട ഒരു തൊഴില്‍ മേഖല തിരഞ്ഞെടുക്കുന്നതിനും പരിശീലനം നേടുന്നതിനും സ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ കരസ്ഥമാക്കുന്നതിനും NSQF അവസരമൊരുക്കുന്നു. ഇതില്‍ പഠിതാവിന്‌ അക്കാദമിക് പഠനത്തില്‍ നിന്ന്‌ സാങ്കേതിക നൈപുണി പഠനത്തിലേക്കും, തിരിച്ചും പോകാന്‍ കഴിയുന്ന തരത്തില്‍ ഉപരിപഠനസാധ്യതകളും ജോലി സാധ്യതകളും ഉറപ്പാക്കുന്നുണ്ട്.

കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്‌കൂളുകളിലായിരുന്നു അന്ന് വിഎച്ച്എസ്ഇ പഠനം. ഇന്ന് 389 സ്‌കൂളുകളിലായി 1100 ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. ഇതിലൂടെ 48 തൊഴിൽ അധിഷ്ഠിത എൻഎസ്ക്യുഎഫ് കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 389 ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 ഗവണ്‍മെന്റ് മേഖലയില്‍ ഉള്ളവയുമാണ്. സർക്കാർ ഉത്തരവ്: NSQF Admission Govt Order

സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളിലും ഏകജാലകസംവിധാനത്തിലൂടെയാണ്‌ പ്രവേശന പ്രക്രിയ നടക്കുന്നത്‌.

ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളും സീറ്റുകളും

389 ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളില്‍ ഫിറ്റ്നസ്‌ ട്രെയിനര്‍ ഒഴികെയുള്ള കോഴ്‌സുകള്‍ക്ക്‌ ഏകജാലക സംവിധാനത്തിലൂടെയാണ്‌ പ്രവേശനം നടത്തുന്നത്‌. ഒരു ബാച്ചില്‍ 30 സീറ്റുകള്‍.

കോഴ്‌സ്‌ ദൈര്‍ഘ്യവും ഘടനയും

എല്ലാ കോഴ്‌സുകളുടെയും ദൈര്‍ഘ്യം 2 വര്‍ഷം. ഒരു വർഷം 6 വിഷയങ്ങളിലായി 600 മാർക്കോടെ പ്ലസ് ടു കഴിഞ്ഞാൽ 1200 മാർക്കിന്‍റെ സെർട്ടിഫിക്കറ്റും, ദേശീയാംഗീകാരമുള്ള നൈപുണി സർട്ടിഫിക്കറ്റും ലഭിക്കും.

പൊതുവായി പഠിക്കേണ്ട വിഷയങ്ങൾ: ഇംഗ്ലീഷ്, സംരംഭകത്വ വികസനം. എൻഎസ്ക്യുഎഫ് അധിഷ്ഠിത കോഴ്‌സുകൾ: 48 എണ്ണം. ഗ്രൂപ്പുകൾ:

  • Group A: Physics, Chemistry, Mathematics
  • Group B: Physics, Chemistry, Biology
  • Group C: History, Geography, Economics
  • Group D: Accountancy, Business Studies, Management

ഗ്രൂപ്പ് B ലെ വിദ്യാർത്ഥികൾക്ക് ആഗ്രഹമുണ്ടെങ്കിൽ ഗണിതം അധിക വിഷയം ആയി തിരഞ്ഞെടുക്കാവുന്നതാണ്. മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാനും അവസരമുണ്ട്. ഇതിനായി Kerala State Open School രജിസ്ട്രേഷൻ ആവശ്യമാണ്.

പ്രവേശനയോഗ്യത

SSLC, CBSE, ICSE, THSLC എന്നിവയിലേതെങ്കിലും പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം. A-Level (Kerala Literacy Mission) വിജയിച്ചവർക്കും അപേക്ഷിക്കാം.

SSLC പരീക്ഷയ്ക്ക് ഓരോ പേപ്പറിനും D+ ഗ്രേഡ് അല്ലെങ്കിൽ തത്തുല്യമായ സ്‌കോറ് ആവശ്യമാണ്. മറ്റു ബോർഡുകൾക്ക് അവരുടെ നിബന്ധനകൾ പ്രകാരമായിരിക്കും.

വിഭിന്നശേഷിയുള്ളവർക്ക് 40% വൈകല്യം സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. രോഗാവസ്ഥ പഠനത്തിന് തടസ്സമല്ലെന്ന പ്രത്യേക സമിതിയുടെ സർട്ടിഫിക്കറ്റ് വേണം.

സീറ്റ് സംവരണം

HSE (V) ൽ സാമൂഹികവും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവർക്ക് മെറിറ്റ് സീറ്റ് സംവരണം ഉണ്ട്. വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Reservation details

മാനേജ്മെന്റ്‌ സീറ്റുകള്‍

എയ്ഡഡ്‌ സ്‌കൂളുകളിലെ മാനേജ്മെന്റ്‌ സീറ്റുകള്‍ക്കുള്ള അധികാരം മാനേജ്മെന്റിനാണ്. അപേക്ഷാഫോം പൂരിപ്പിച്ച് അതത് സ്കൂളില്‍ സമര്‍പ്പിക്കണം. റാങ്ക് ലിസ്റ്റ്, ഗ്രേഡ് വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിൽ കാണിക്കും.

പ്രവേശന യോഗ്യത, വയസ് തുടങ്ങിയ പൊതുനിയമങ്ങൾ മാനേജ്മെന്റ് സീറ്റുകൾക്കും ബാധകമാണ്.

ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കുമ്പോൾ

പ്രോസ്പെക്ടസ് ശ്രദ്ധാപൂർവ്വം വായിക്കുക. സ്വന്തം സംവിധാനങ്ങൾ അല്ലെങ്കിൽ ഹയർ സെക്കണ്ടറി സ്കൂളുകളുടെ ലാബുകൾ ഉപയോഗിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പ്ലസ്‌ വണ്‍ പ്രവേശനത്തിനു അപേക്ഷകര്‍ എന്തെല്ലാം ചെയ്യണം

പൊതുനിര്‍ദ്ദേശങ്ങള്‍

  1. പ്രോസ്പെക്ടസ്സിലെ നിര്‍ദ്ദേശങ്ങള്‍ വിശദമായി വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം ആരംഭിക്കുക.
  2. അപേക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയാണ്‌ സമര്‍പ്പിക്കേണ്ടത്.
  3. അപേക്ഷകര്‍ക്ക്‌ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാം.
  4. പത്താം തരം സ്കീം "others" ആയിട്ടുള്ളവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ്‌ PDF രൂപത്തില്‍ (100 KBയ്ക്കു താഴെ) അപ്ലോഡ് ചെയ്യണം.
  5. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്‌ PDF (100 KB) അപ്ലോഡ് ചെയ്യണം.
  6. മറ്റ്‌ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ്‌ അപ്ലോഡ് ആവശ്യമില്ല.
  7. ആനുകുല്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിന്റെ വിശദവിവരങ്ങള്‍ നല്‍കണം.
  8. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അലോട്ട്മെന്റ്‌ റദ്ദാകും.
  9. www.vhscap.kerala.gov.in വെബ്സൈറ്റില്‍ ലോഗിന്‍ സൃഷ്ടിച്ച് അപേക്ഷ സമര്‍പ്പിക്കണം.
  10. അപേക്ഷ നമ്പര്‍ സൂക്ഷിക്കുക.
  11. വിദ്യാര്‍ത്ഥിയുടെയോ രക്ഷാകര്‍ത്താവിന്‍െറയോ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുക.
  12. പ്രോസ്പെക്ടസിലെ അനുബന്ധം 2 പരിശോധിച്ച് കാറ്റഗറി മനസ്സിലാക്കുക.
  13. SSLC സർട്ടിഫിക്കറ്റ്, സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, വര്‍ഷം, മാസം എന്നിവ തയ്യാറാക്കുക.
  14. ബോണസ്‌ പോയിന്റ്‌ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുക.
  15. ഓപ്ഷന്‍ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുക (സ്കൂള്‍ കോഡ്‌ - കോഴ്‌സ്‌ കോഡ്‌).
  16. CBSE സ്‌കൂളുകളില്‍ മാത്ത്സ്‌ ബേസിക്‌ ആയിരുന്നതിനാല്‍ കണക്ക്‌ സബ്ജക്ട്‌ ഉള്ള കോഴ്സുകള്‍ക്ക് അപേക്ഷിക്കാനാവില്ല.
  17. അപേക്ഷാ നമ്പര്‍ വീണ്ടും സൂക്ഷിക്കുക.
  18. സംശയങ്ങളുണ്ടെങ്കില്‍ സമീപ സ്കൂളിലെ ഹെല്‍പ്പ്‌ ഡെസ്കിന്റെ സഹായം തേടുക.
  19. www.admission.dge.kerala.gov.in ലിങ്ക് ഉപയോഗിച്ച് Higher Secondary Admission Candidate Login സൃഷ്ടിക്കാം.

അലോട്ട്മെന്റ് വ്യവസ്ഥകള്‍

അപേക്ഷകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നല്‍കപ്പെടുന്നത്. തെറ്റായ വിവരങ്ങള്‍ അടിസ്ഥാനം ആക്കി പ്രവേശനം ലഭിച്ചാല്‍ അത് റദ്ദാക്കപ്പെടും.

ഹെല്‍പ്‌ ഡെസ്കുകൾ

ഓരോ സ്കൂളിലും അധ്യാപകരും രക്ഷാകര്‍ത്താക്കളും ഉള്‍പ്പെടുന്ന ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്നു. മേഖലാ തലത്തിലും ഡയറക്ടറേറ്റിലും സമാന സംവിധാനങ്ങള്‍ ഉണ്ടാകും.

വെയിറ്റേജ്

  • ഗ്രൂപ്പ് A – ഫിസിക്സ്‌, കെമിസ്ട്രി, ഗണിതം
  • ഗ്രൂപ്പ് B – ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി
  • ഗ്രൂപ്പ് C & D – സോഷ്യല്‍ സയന്‍സ്‌

ബോണസ്‌ പോയിന്റ് ലഭിക്കുന്ന വിഭാഗങ്ങള്‍

  • കൃത്യനിർവ്വഹണത്തിനിടയിൽ മരണമടഞ്ഞ ജവാന്‍മാരുടെ മക്കള്‍ – പോയിന്റ് 5
  • ജവാന്‍മാരുടേയും എക്‌സ് സര്‍വീസുകാരുടേയും മക്കള്‍ – പോയിന്റ് 3
  • NCC/Student Police/Scouts & Guides – പോയിന്റ് 2
  • ഒരേ പഞ്ചായത്ത് – പോയിന്റ് 2
  • ഒരേ താലൂക്ക് – പോയിന്റ് 1
  • വൊക്കേഷണല്‍ സ്‌കൂളില്ലാത്ത പ്രദേശങ്ങള്‍ – പോയിന്റ് 2
  • SSLC പഠനം നടത്തിയ അതേ സ്കൂളില്‍ അപേക്ഷ – പോയിന്റ് 5

മൈനസ്‌ പോയിന്റ്

ചാന്‍സ്‌ ഒന്നിന്‌ ഒരു പോയിന്റ്‌ കുറയ്ക്കും (SAY പരീക്ഷയുടെ ഒഴിവുള്ളവര്‍ക്ക് ബാധകമല്ല).

ടൈ ബ്രേക്കിംഗ് ക്രമം

  1. മുന്‍ഗണനയുടെ അടിസ്ഥാനത്തിലുള്ള കോമ്പിനേഷന്‍
  2. വെയിറ്റേജുള്ള വിഷയത്തിലെ ഉയര്‍ന്ന ഗ്രേഡ്‌
  3. ഇംഗ്ലീഷ് വിഷയത്തിലെ ഗ്രേഡ്‌
  4. പ്രാദേശിക പശ്ചാത്തലം
  5. NTSE, കലാ/കായിക മത്സരങ്ങള്‍, പ്രവൃത്തിപരിചയം

അക്കാദമികേതര മുന്‍ഗണന

  1. റെഡ്‌ക്രോസ്‌
  2. നേച്ചര്‍ക്ലബ്ബ്‌, ഡിബേറ്റിംഗ്‌, സയന്‍സ്‌, ഐടി ക്ലബ്ബ് മുതലായവ

അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കല്‍

www.vhscap.kerala.gov.in പോര്‍ട്ടലില്‍ പ്രവേശിച്ച് അപേക്ഷാ വിശദവിവരങ്ങള്‍ പരിശോധിക്കാം.

താല്‍ക്കാലിക പ്രവേശനം

താഴ്‌ന്ന ഓപ്ഷനില്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ചശേഷം (പ്രവേശനം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരക്ക്‌ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി, ഫീസ് അടച്ച്‌ സ്ഥിര പ്രവേശനം നേടാം). അതിനായി, പ്രവേശനം നേടുന്ന ദിവസംതന്നെ സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ രേഖാമൂലം അറിയിക്കണം.

മുഖ്യ അലോട്ട്മെന്റ് പ്രക്രിയയുടെ അവസാനം പട്ടികജാതി വിഭാഗങ്ങളിലായി സംവരണം ചെയ്ത സീറ്റുകളില്‍ ബാക്കിയുള്ളവ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും, നേരേതിരിച്ചും ലഭിക്കുന്നതാണ്‌ ലഭിക്കും.

പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ സീറ്റുകള്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍, മറ്റ് അര്‍ഹ വിഭാഗത്തിലുള്ള അപേക്ഷകരെ തിരഞ്ഞെടുക്കും. ബാക്കിയുള്ള സീറ്റുകള്‍ ജനറല്‍ സീറ്റുകളായി പരിഗണിക്കും.

സ്കൂള്‍ / കോഴ്‌സ്‌ മാറ്റം

മുഖ്യ അലോട്ട്മെന്റ് പ്രക്രിയയ്ക്കുശേഷം നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷകന്‍ മുന്‍ഗണന നല്‍കിയ സ്‌കൂള്‍/കോഴ്‌സ് ലഭിക്കാത്തപക്ഷം സ്‌കൂള്‍ മാറാനോ അതേ സ്‌കൂളിനുള്ളില്‍ കോഴ്‌സ് മാറ്റാനോ അപേക്ഷിക്കാം.

സപ്പിമെന്ററി അലോട്ട്‌മെന്റ്‌

  • മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായ ശേഷം, അവയില്‍ പ്രവേശനം നേടിയവര്‍ക്ക് സ്കൂള്‍/കോഴ്‌സ് മാറ്റം അനുവദിക്കും. പിന്നീട് ഒഴിവുള്ള സീറ്റുകള്‍ സപ്പിമെന്ററി അലോട്ട്‌മെന്റ് വഴി നൽകും.
  • മുൻ അലോട്ട്മെന്റുകളിൽ ഉൾപ്പെടാത്ത എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ സപ്പിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കണം. അല്ലെങ്കില്‍ പരിഗണിക്കുകയില്ല.
  • നേരത്തെ അപേക്ഷിക്കാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷിക്കാം. SSLC SAY പരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം.
  • പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പുതിയതായി അപേക്ഷിക്കാത്തവര്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷിക്കാം.
  • ഫിഷറീസ് സ്കൂളുകളിലെ സംവരണം ചെയ്ത സീറ്റുകള്‍ക്കും പുതിയ അപേക്ഷ നല്‍കാം.
  • പുതിയ റാങ്ക് ലിസ്റ്റ് പ്രകാരം പ്രവേശനം നടക്കും.
  • സപ്പിമെന്ററി അലോട്ട്‌മെന്റിന് ശേഷവും, ആവശ്യമായ പക്ഷം വീണ്ടും സ്കൂള്‍/കോഴ്‌സ് മാറ്റം അനുവദിക്കും.
കേരളത്തിലെ ഏതെങ്കിലും വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് ഓൺലൈനിലൂടെ ഒരു അപേക്ഷ മതിയാകും. ഒന്നിൽ കൂടുതൽ അപേക്ഷകൾ നല്‍കരുത്.

പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനും മുന്‍ഗണനാക്രമത്തില്‍ കൊടുക്കേണ്ടതുണ്ട്. അലോട്ട്‌മെന്റ് വരുമ്പോള്‍ ഏത് ഓപ്ഷന്‍ ലഭിച്ചാലും പ്രവേശനം നേടണം. കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പ്രതീക്ഷിക്കുന്നെങ്കില്‍ താത്ക്കാലിക പ്രവേശനം നേടിയാല്‍ മതി.

വിദ്യാര്‍ത്ഥി പഠിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും ആ സ്‌കൂളിലെ ഇഷ്ടപ്പെട്ട സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാമത്തെ ഓപ്ഷനായി നല്‍കേണ്ടത്. ഒന്നാമത് ചോദിച്ച സ്‌കൂളിലെ ഇഷ്ടപ്പെട്ട കോമ്പിനേഷന്‍ ലഭിക്കുന്നില്ലെങ്കില്‍, അടുത്തതായി പരിഗണിക്കേണ്ട സ്‌കൂളും കോമ്പിനേഷനും രണ്ടാമത്തെ ഓപ്ഷനായി നല്‍കണം. ഇങ്ങനെ കൂടുതല്‍ പരിഗണന നല്‍കുന്ന സ്‌കൂളുകള്‍ ആദ്യമാദ്യം വരുന്ന രീതിയില്‍ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളും നല്‍കുക. ഒരിക്കലും പരിഗണന കുറഞ്ഞ സ്‌കൂളുകളും കോമ്പിനേഷനുകളും ആദ്യ ഓപ്ഷനായി നല്‍കരുത്.

ആദ്യം ഇഷ്ടവിഷയങ്ങളുള്ള സമീപ പ്രദേശത്തെ സ്‌കൂളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അതിനുശേഷം ഈ സ്‌കൂളുകളെയും കോഴ്സുകളെയും വിദ്യാര്‍ത്ഥിയുടെ മുന്‍ഗണനയനുസരിച്ച് ക്രമീകരിക്കുക. സ്‌കൂള്‍, സബ്ജക്ട് കോമ്പിനേഷന്‍, മുന്‍ഗണന എന്നിവ പലപ്രാവശ്യം ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷാഫോറത്തിലേക്ക് പകര്‍ത്തുക.

Admission image

സ്‌കൂള്‍ കോഡുകളും കോമ്പിനേഷന്‍ കോഡുകളും പ്രോസ്‌പെക്ടസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം രേഖപ്പെടുത്തുക.

ഒരിക്കലും അപേക്ഷകന്‍ ആവശ്യപ്പെടാത്ത ഒരു സ്‌കൂളിലേക്കും ഏകജാലക സംവിധാനം വഴി അലോട്ട്മെന്റ് നല്‍കില്ല. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് യാത്രാസൗകര്യമുള്ള സ്‌കൂളുകളുടെ പേരും അഡ്രസ്സും കോഡും നന്നായി ഉറപ്പുവരുത്തിയ ശേഷം മാത്രം എഴുതുക.

ചില സ്‌കൂളുകളുടെ പേരുകള്‍/സ്ഥലപ്പേരുകള്‍ സാദൃശ്യങ്ങളുള്ളവയുണ്ടാകും. അതിനാല്‍ അത്തരം സ്‌കൂളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ കാണിക്കുക.

അപേക്ഷന്‍ നല്‍കിയ ഏതെങ്കിലും ഒരു ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ അലോട്ട് ചെയ്ത ഓപ്ഷന് ശേഷമുള്ള എല്ലാ ഓപ്ഷനുകളും (Lower options) തനിയെ റദ്ദാകും. എന്നാല്‍ അലോട്ട് ചെയ്ത ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകള്‍ (Higher options) സ്ഥിരപ്രവേശനം നേടുന്നത് വരെ നിലനില്‍ക്കും. ആവശ്യമുള്ള പക്ഷം തിരഞ്ഞെടുത്ത Higher option കള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാവുന്നതാണ്. ഇതിനായി ഡയറക്ടറേറ്റില്‍ നിന്ന് അറിയിക്കുന്ന സമയപരിധിക്കുള്ളില്‍ അപേക്ഷിക്കണം.

ആവശ്യമുള്ള പക്ഷം എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും നല്‍കാം. എന്നാല്‍ പഠിക്കാന്‍ താത്പര്യമുള്ളതും യാത്രാ സൗകര്യമുള്ളതുമായ സ്‌കൂളുകള്‍ മാത്രം ഓപ്ഷനുകളായി നല്‍കുക.

അലോട്ട്‌മെന്റ് ലഭിക്കുന്ന സ്‌കൂളില്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ പ്രവേശനം നേടണം. ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥി 'നോണ്‍ ജോയിനിങ്' ആയി റിപ്പോര്‍ട്ട് ചെയ്യപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഇവരെ പരിഗണിക്കില്ല.

മുന്‍വര്‍ഷം ഓരോ സ്‌കൂളിലും വ്യത്യസ്ത കോമ്പിനേഷനുകളില്‍ ഒന്നാമത്തെ അലോട്ട്മെന്റിന്റെ അവസാനം പ്രവേശനം ലഭിച്ച റാങ്കുകാരുടെ (കാറ്റഗറി തിരിച്ച്) ഗ്രേഡ് പോയിന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇത് പരിശോധിച്ചാല്‍ ഓരോ സ്‌കൂളിലുമുള്ള അഡ്മിഷന്‍ സാധ്യത മനസ്സിലാക്കാനും അതനുസരിച്ച് ഓപ്ഷനുകള്‍ ക്രമീകരിക്കാനും കഴിയും.

ബാച്ചും എണ്ണവും

ഓരോ ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) സ്കൂളിലും ഒരു ബാച്ചില്‍ 30 കുട്ടികള്‍ക്ക്‌ വീതമാണ്‌ പ്രവേശനം നല്‍കുക. ഓരോ സ്കില്‍ ബാചും നിലനില്‍ക്കുന്നതിന്‌ ഏറ്റവും കുറഞ്ഞത്‌ 15 വിദ്യാര്‍ത്ഥികള്‍ എങ്കിലും പ്രവേശനം നേടേണ്ടതാണ്‌. ഈ നിബന്ധന പാലിക്കപ്പെടാത്ത ബാച്ചുകള്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന്‌ വിധേയമായി പുനഃക്രമീകരിക്കുന്നതാണ്‌.

ഫീസ് ഘടന

ഹയര്‍ സെക്കണ്ടറി (വൊക്കേഷണല്‍) വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ഫീസ് സംബന്ധിച്ച വിശദാംശങ്ങള്‍:

Fees

  • പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസിളവിനാണ് അര്‍ഹത.
  • കുമാരപിള്ള കമ്മീഷന്‍ പരിധിയില്‍ വരുന്നവര്‍ വരുമാന, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്.
  • ഫിഷര്‍മെന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഫീസിളവുണ്ട്.
  • ഫീസ്, പി.ടി.എ. ഫണ്ടിന്‍റെ രസീത് വാങ്ങണം. പി.ടി.എ ഫണ്ട് പി.ടി.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്.
  • പ്രതിവര്‍ഷവും 100 രൂപയുടെ പി.ടി.എ അംഗത്വ ഫീസ് ബാധകമാണ്. ചില വിഭാഗങ്ങള്‍ക്ക് ഒഴിവുണ്ട്.
  • മുന്നിയോഗം തീരുമാനിച്ചാല്‍ 400 രൂപ വരെ ഫണ്ട് ശേഖരിക്കാം. നല്‍കാത്തതിന് പ്രവേശനം നിഷേധിക്കാനാകില്ല.
  • 400 രൂപ പിരിവ് നിര്‍ബന്ധമല്ല. അതിന്‍റെ ഭീഷണിയും അനുവദനീയമല്ല.
  • ഫീസ് അടച്ചാല്‍ രസീത് ആവശ്യപ്പെടണം. നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരണം നിര്‍ബന്ധം.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

എസ്‌.സി/എസ്‌.ടി/ഒ.ഇ.സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

BPL സ്കോളർഷിപ്: ഓരോ വര്‍ഷവും 1000 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയുടെ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്.

ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

പൊതുപരീക്ഷ

പരീക്ഷകള്‍ കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്റ് ഗ്രേഡിംഗ് സ്കീമിലാണ് നടക്കുന്നത്.

ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ സ്കോറുകള്‍ ചേര്‍ത്താണ് ഫലം നിശ്ചയം. സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മിനിമം യോഗ്യത ആവശ്യം.

സ്കില്‍ സര്‍ട്ടിഫിക്കറ്റ് രണ്ട് വര്‍ഷ കോഴ്‌സ് പൂർത്തിയാക്കിയവര്‍ക്കാണ്.

വിവിധശേഷിയുള്ളവര്‍ക്ക് ഇളവുകള്‍ക്ക് അര്‍ഹതയുണ്ട്.

പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

ഓണ്‍ ദ ജോബ് ട്രെയിനിംഗ്: തൊഴിലിനോട് അഭിമുഖം വളര്‍ത്താനും അവസരമൊരുക്കുന്നതിനും ട്രെയിനിംഗ് നടത്തുന്നു.

സ്കില്‍ എക്സ്പോകള്‍: സ്‌കൂള്‍, മേഖലാ, സംസ്ഥാനതലങ്ങളില്‍ സ്കില്‍ എക്സ്പോകള്‍ നടക്കുന്നു.

NSS: വ്യക്തിത്വവികസനത്തിനും സേവനമനോഭാവം വളര്‍ത്തുന്നതിനും NSS അവസരം നല്‍കുന്നു.

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍: തൊഴില്‍ സാധ്യതകളും പഠനമാര്‍ഗങ്ങളും അവബോധം സൃഷ്ടിക്കുന്നു.

വിദ്യാര്‍ത്ഥിയുടെ ഹാജര്‍ 80% ആയിരിക്കണം. 30% വരെ കുറവുള്ളവര്‍ 50 രൂപ ഫീസോടെ ഇളവിന് അപേക്ഷിക്കാം.

തുടർച്ചയായി 15 പ്രവൃത്തിദിവസം ഹാജരാകാതെ പോകുന്നവര്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യപ്പെടും. 50 രൂപ പുന:പ്രവേശന ഫീസോടെ അവരെ തിരിച്ചെടുക്കാം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment