Posts

Showing posts from October 30, 2005

ഭക്തസംഘടനകൾ.

യേശുവിന്റെ സ്വരവും  അവന്റെ സാന്നിധ്യവും പ്രോജ്വലമാക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ നിരകളാണ് ഭക്തസംഘടനകൾ. ഓരോ ഇടങ്ങളിലും ഇടവകകളിലും ക്രൈസ്തവ ആഭിമുഖ്യത്തിന്റെ  നിറകുടങ്ങളാകാൻ വിളിക്കപ്പെട്ടവരായിരുന്നു സിഎൽസിക്കാരായ  നമ്മൾ. നമ്മുടേത് അല്ലാതെ യേശുവിനു  മറ്റു കരങ്ങൾ ഇല്ല,  ഹൃദയമില്ല, പാദങ്ങളില്ല..  എന്നൊക്കെ ആയിരക്കണക്കിന് പ്രാവശ്യം നിന്റെ തിരുസ്വരൂപത്തിനു മുൻപാകെ ആണയിട്ടു പ്രാത്ഥിച്ചവരാണ് മാതാവേ ഞങ്ങൾ. അഹങ്കാരവും അഹന്തയും കാപട്യവും ഉൾപോരിന്റെ ഉന്മാദവും ഇല്ലാത്ത നിന്റെ മകന്റെ അനുയായികളായിരുന്നു ഞങ്ങൾ. അന്നും ഇന്നും സംഘടനകൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു. എന്നിലൂടെ എന്റെ പ്രസ്ഥാനവും വളരട്ടെ എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. മാതാവേ നിന്റെ മകന്റെ രാജ്യത്തിന്റെ സംസ്ഥാപനത്തിനായി സംഘടനകളെല്ലാം വളരട്ടെ എന്ന് ഞങ്ങൾ ഇന്ന് നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു. മാതാവേ, സംഘടനകൾ പള്ളിമുറ്റത്ത് മാത്രമല്ലെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ. ഞങ്ങളുടെ ഭവനങ്ങളിലും പരിസരപ്രദേശങ്ങളിലും ഞങ്ങൾ ആയിരിക്കുന്ന സ്ഥാപനങ്ങളിലും ചിലപ്പോൾ ഞങ്ങൾ  വിരാജിക്കുന്ന പല പല സ...