Posts

Showing posts from April 6, 2011

റെയില്‍വേയില്‍ പ്ലസ്ടൂക്കാര്‍ക്ക് സുവര്‍ണാവസരം

Image
ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ നമുക്ക് വേണ്ടി അയച്ചു തന്നത് പാലക്കാട് മേഴ്​സി കോളേജിലെ (Mercy College) അവസാന വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിനി അനിത അരവിന്ദ് ആണ്. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും നോട്ടിഫിക്കേഷനും കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ചോദ്യപേപ്പറുകളും ഇതോടൊപ്പം പി.ഡി.എഫ് രൂപത്തില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ. സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധന...