Posts

Showing posts from May 23, 2017

വല്ലാതെ ചിന്തിപ്പിക്കുന്ന മെസ്സേജ് ..

വാട്സാപ്പ് ഗ്രൂപ്പിൽ ഒരാൾ പോസ്റ്റ്‌ ചെയ്തതാണ്... വല്ലാതെ ചിന്തിപ്പിക്കുന്ന ഈമെസ്സേജ് .. ഗർഭപാത്രത്തിന്റെ സുഖശീതളിമയിൽ ചുരുണ്ട് കൂടി അവൻ കിടന്നു . വയറിൽ ഫിറ്റ് ചെയ്ത റ്റ്യൂബിലൂടെ ഭക്ഷണവും വെള്ളവും യഥേഷ്ടം അവന് ലഭിച്ചു കൊണ്ടിരുന്നു .  ക്രമേണ അവൻ കേൾക്കാൻ തുടങ്ങി.താൻ കിടക്കുന്ന കൂടിനകത്ത് കിടന്ന് പുറത്തുള്ള ശബ്ദങ്ങൾക്ക് അവൻ കാതോർത്തു .പിന്നെ പിന്നെ അവൻ ആ സത്യം മനസ്സിലാക്കി .താൻ കിടക്കുന്ന ഈ കൂടിന് പുറത്ത് ഒരു ലോകമുണ്ട്.പുറത്ത് നിന്നുള്ള ശബ്ദങ്ങൾ അവനെ പ്രലോപിപ്പിച്ച് കൊണ്ടിരുന്നു .   പുറം ലോകം കാണാനുള്ള അതിയായ ആഗ്രഹം കാരണം അവൻ ആ കൂടിന്റെ ഭിത്തിയിൽ ആഞ്ഞ് ചവിട്ടിക്കൊണ്ടിരുന്നു .അവനെ ചുമക്കുന്ന അമ്മയ്ക്ക് അതൊരു വേദനയും സന്തോഷവും സമം ചേർന്ന അനുഭൂതി ആയിരുന്നു .     ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ പരാക്രമങ്ങൾക്ക് ഫലമുണ്ടായി .അവൻ ഭൂമിയിൽ അവതരിച്ചു .       കണ്ണ് തുറന്നപ്പോൾ ചുറ്റിലും കു‌ടിയിരിക്കുന്ന ആൾകൂട്ടം കണ്ട് അവൻ ഭയന്ന് വാവിട്ട് കരഞ്ഞു.       ആരോ കാതിൽ മുഴക്കിയ മധുര സംഗീതത്തിൽ ലയിച്ച് അവൻ ശാന്തനായി ...      പതിയേ അവൻ വളരാ...