Posts

Showing posts from February 12, 2017

അപ്പക്കാരം, ഷേവിങ് ക്രീം, പെട്രോളിയം ജെല്ലി; വീട്ടില്‍ പരീക്ഷിക്കാം ചില പൊടിക്കൈകള്‍

നട്ടും ബോള്‍ട്ടും, ബൈക്കിന്റെയും സൈക്കിളിന്റെയും ഇരുമ്പുഭാഗങ്ങളും  പെട്ടന്ന് തുരുമ്പെടുക്കുന്നുണ്ടോ?. ഇവയിലൊക്കെ അല്‍പം പെട്രോളിയം ജെല്ലിയിട്ട് മിനുക്കിയാല്‍ മതി. പ്രശ്നം തീര്‍ന്നു. കിച്ചണ്‍ സിങ്കിനരികിലും കുളിമുറിയിലും വെക്കുന്ന സോപ്പുകള്‍ പെട്ടന്ന് അലിഞ്ഞ് കൊഴുക്കുന്നുണ്ടോ? .സോപ്പ് ഒരു കഷ്ണം സ്‌പോഞ്ചിനുമുകളില്‍ വെയ്ക്കുക. അധികമുള്ള ഈര്‍പ്പം സ്‌പോഞ്ചിന് വലിച്ചെടുത്താളും. ഗൃഹോപകരണങ്ങല്‍ കറയോ പശയോ പാടുവീഴ്ത്തിയിട്ടുണ്ടെങ്കില്‍ പ്രതിവിധിയ്ക്ക് അല്പം ഷേവിങ് ക്രീം അവിടെ പുരട്ടിവെയ്ക്കുക. പതിനഞ്ച് മിനിറ്റിനുശേഷം ഒരു സ്‌പോഞ്ചുപേയാഗിച്ച് തുടച്ചെടുക്കാം. ചിലയിനം ടിന്നുകള്‍ വാങ്ങുമ്പോള്‍ ഒപ്പം ഒരു പ്ലാസ്റ്റിക് അടപ്പ് കിട്ടാറില്ലേ?.  ഇത് കളയാതെ സൂക്ഷിച്ച് വെച്ചോളൂ. തേന്‍, എണ്ണ, സലാഡ്  ഡ്രസിങ്ങ് തുടങ്ങി ഒട്ടുന്ന സ്വഭാവമുള്ളവയുടെ കുപ്പികള്‍ ഇതിനു മുകളില്‍  വയ്ക്കാം. നിങ്ങളുടെ ഷെല്‍ഫുകളില്‍ അഴുക്ക് പടരില്ല. പച്ചക്കറികള്‍ കഴുകാനുള്ള വെജിവാഷ് ഇനി വീട്ടിലുണ്ടാക്കാം. അല്‍പം ചെറുനാരങ്ങാ നീരില്‍ വിനാഗിരി ചേര്‍ത്താല്‍  വെജിവാഷ് റെഡി. പാറ്റ, കൂറ തുടങ്ങിയ പ്രാണികളെ നശ...