Posts

Showing posts from July 7, 2017

കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ന്

Image
തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയും കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വി എച്ച് എസ് എസ്, എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ ആയ്യുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും ജൂലായ് 8 ശനിയാഴ്ച രാവിലെ 9 .30 മുതല്‍ 1 മണി വരെ കാട്ടൂര്‍ വി എച്ച് എസ് ഇ ഹാളില്‍ സംഘടിപ്പിക്കുന്നു . തുടര്‍ന്ന് ടി എസ് ഗോകുല്‍ ദാസ് നയിക്കുന്ന ‘ആയുസ്സും ആയ്യുര്‍വ്വേദവും’ എന്ന സെമിനാര്‍ ക്ലാസും ഉണ്ടാകും.  കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി ടി എ പ്രസിഡന്റ് സഹജ രാജന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ ടി മുഖ്യാതിഥിയായിരിക്കും.  സൗജന്യ രജിസ്ട്രേഷന് ബന്ധപ്പെടുക : 9447545278 .

സ്‌കൂളുകളില്‍ സ്റ്റാര്‍ട്ടപ്പ് വിപ്ലവം

Image
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിദ്യാർഥികൾ പഠനത്തോടൊപ്പം പയറ്റിയും തെളിയണം. അവർക്ക് ആശയങ്ങൾ അവതരിപ്പിക്കാനും പ്രയോഗിക്കാനുമുള്ള സാഹചര്യങ്ങൾ സ്കൂളുകളിൽത്തന്നെ ഒരുക്കണം. കേന്ദ്രസർക്കാർ അടൽ ഇന്നവേഷൻ മിഷൻ എന്ന പേരിൽ പദ്ധതിക്ക് കഴിഞ്ഞവർഷം രൂപംനൽകിയത് ഇതിനാണ്. ശാസ്ത്രസാങ്കേതിക, സംരംഭക മേഖലയിൽ പ്രതിഭകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം ശാസ്ത്രസാങ്കേതികമേഖലയിൽ മുന്നിട്ടുനിൽക്കുന്ന സ്കൂളുകൾക്ക് അടൽ ടിങ്കറിങ് ലാബ്, സ്റ്റാർട്ടപ്പുകൾ വളരാനുള്ള സാഹചര്യമൊരുക്കുന്ന അടൽ ഇൻക്യുബേഷൻ സെന്റർ, നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഇൻക്യുബേഷൻ സെന്ററുകളെ ലോകനിലവാരത്തിൽ എത്തിക്കാനുള്ള സാമ്പത്തികസഹായം തുടങ്ങിയവയാണ് അടൽ ഇന്നവേഷൻ മിഷന്റെ ഭാഗമായുള്ള പദ്ധതികൾ. നൂതനാശയങ്ങൾ കണ്ടെത്തുകയും അത് വളർത്താനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയിലൂടെ നീതി ആയോഗ് ലക്ഷ്യമിടുന്നത്. "ഈ വർഷം 1000 സ്കൂളിൽ അടൽ ടിങ്കറിങ് ലാബ് തുടങ്ങും" - അമിതാഭ്‌ കാന്ത്. സി.ഇ.ഒ, നീതി ആയോഗ് അടൽ ടിങ്കറിങ് ലാബിന് സ്കൂളുകൾക്കും അടൽ ഇൻക്യുബേഷൻ സെന്ററിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. വിദ്യാർഥികളുടെ പ്രതിഭ ഉപയോഗപ്പെടുത്തി രാജ്യത്ത് ഒ...