Posts

Showing posts from May 4, 2011

പ്ലസ്വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം

Image
ഏകജാലക സംവിധാനം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങള്‍ക്ക് ഇന്നു തുടക്കമാകും. പ്രവേശനഫോമിന്‍റെയും പ്രോസ്പെക്ടിന്‍റെയും വിതരണം ഇന്നു സ്കൂളുകള്‍ വഴി ആരംഭിക്കും. ഒരു അപേക്ഷാഫോം ഉപയോഗിച്ചു ഒരു ജില്ലയിലെ 50 സ്കൂളുകളില്‍ വരെ അപേക്ഷിക്കാം. പത്തു രൂപയാണ് അപേക്ഷാ ഫോമിന്‍റെ വില. എസ്എസ്എല്‍സി മാര്‍ക്ക്ലിസ്റ്റിന്‍റെ ഇന്‍റര്‍നെറ്റ് കോപ്പി സഹിതമാണ് അപേക്ഷിക്കേണ്ടത്. 16നകം അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കണം. അപേക്ഷാഫോം വാങ്ങിയ സ്കൂളില്‍ തന്നെ അപേക്ഷ നല്‍കണമെന്നില്ല. ഗ്രേഡിന്‍റെ അടിസ്ഥാനത്തില്‍ ഏകജാലകം വഴിയുള്ള പ്രവേശനത്തില്‍ നാല് അലോട്ട്മെന്‍റായാണ് അഡ്മിഷന്‍ ലഭിക്കുന്നത്. ആദ്യ അലോട്ട്മെന്‍റില്‍ ആഗ്രഹിച്ച വിഷയവും സ്കൂളും കിട്ടിയില്ലെങ്കില്‍ പ്രവേശനം ലഭിച്ച സ്കൂളില്‍ താത്കാലിക അഡ്മിഷന്‍ നേടാം. താത്കാലിക പ്രവേശനത്തിനു ഫീസ് അടയ്ക്കേണ്ടതില്ല. പിന്നീട്, നാലാമത്തെ അലോട്ട്മെന്‍റ് വരെ താത്കാലിക അഡ്മിഷന്‍ നേടാം. നാലാം അലോട്ട്മെന്‍റ് ലഭിക്കുന്ന സ്കൂളില്‍ ഫീസ് അടയ്ക്കണം. ഇത്തരത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സ്കൂളും വിഷയവും തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുമെന്നാണു ഹയര്‍സെക്കന്‍ഡറി അധികൃതര...