Posts

Showing posts from June 9, 2018

നിലക്കടല കൊറിച്ചും കൊളസ്ട്രോൾ കുറയ്ക്കാം

Image
വൈകുന്നേരങ്ങളിൽ കടല കൊറിച്ച് അലസമായി അങ്ങനെ നടക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ....ഇങ്ങനെ ചിലർ ആക്രമിച്ചാലോ എന്നു ഭയന്ന് പല രസങ്ങളും വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളിൽ പലരും. എന്നാലിനി പേടികൂടാതെ നിലക്കടല കൊറിക്കാം കാരണം എന്തെന്നല്ലേ. കൊളസ്ട്രോൾ കുറയ്ക്കാൻ നിലക്കടല സഹായിക്കുമത്രേ. നിലക്കടല, വെള്ളക്കടല, ആപ്പിൾ ഇവയടങ്ങിയ ഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനം. കൊളസ്ട്രോൾ കുറയ്ക്കുമെന്നു തെളിഞ്ഞിട്ടുള്ള നാലു ഭക്ഷണങ്ങൾ ചേർന്ന പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയതാണ് ഈ ഭക്ഷണ രീതി. സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നു തെളിഞ്ഞിട്ടുണ്ട്. ചില സസ്യഭക്ഷണം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞു എന്നാണ് പഠനം നടത്തിയ ഫിസിഷ്യൻസ് കമ്മിറ്റി ഫോർ റസ്പോൺസിബിൾ മെഡിസിനിലെ ക്ലിനിക്കൽ റിസർച്ച് ഡയറക്ടറായ ഹാന കാഹ്‌ലിയോവ പറഞ്ഞത്. 42 ഗ്രാം നിലക്കടല (peanut), 50 ഗ്രാം മാംസ്യം (plant protein) (പയര്‍, കടല, ലെന്റിൽ മുതലായ ധാന്യങ്ങളിൽ...