Posts

Showing posts from January 18, 2014

വിതക്കാരാ... ജാഗ്രതയോടെ വിതയ്ക്കുക

Image
Written by  ടോമി ഫിലിപ്പ്, തൃപ്പൂണിത്തുറ വിതക്കാരന്റെ ഉപമയിൽ നല്ല നിലത്തു വീണ വിത്തുകൾ അറുപതു മേനിയും നൂറു മേനിയും ഫലം പുറപ്പെടുവിച്ചുവെന്ന് കേൾക്കുമ്പോൾ എന്റെ മനസിൽ ചെറുപ്പം മുതൽ ഒരു ചോദ്യം ഉയരാറുണ്ടായിരുന്നു. വഴിയരികിലും പാറയിലും വീണ ആ പാവപ്പെട്ട വിത്തുകൾ എന്ത് തെറ്റാണ് ചെയ്തത്? നല്ലൊരു വിതക്കാരന്റെ ആത്മാർത്ഥമായ ആഗ്രഹം വിത്തുകളെല്ലാം ഒരുക്കിയ നിലത്തുതന്നെ വീഴണമെന്നും നൂറുമേനി ഫലം ലഭിക്കണമെന്നുമാണ്. കഠിനാധ്വാനം ചെയ്ത് നിലം ഒരുക്കിയ കൃഷിക്കാരൻ വിതയ്ക്കുന്നതിനിടയിൽ എപ്പോഴോ അലസനാകുന്നു. അതുകൊണ്ടല്ലേ ഒരുക്കിയ നിലത്ത് വീഴേണ്ട വിത്തുകളിൽ ചിലത് വഴിയരികിലും പാറപ്പുറത്തും മുൾച്ചെടികൾക്കിടയിലും വീണത്? നൂറുമേനി ഫലം പുറപ്പെടുവിച്ച് തലയെടുപ്പോടെ ഭാഗ്യപ്പെട്ട വിത്തുകൾ നെഞ്ചുവിരിച്ച് നില്ക്കുമ്പോൾ, വഴിയരികിൽ വീണ് ചവിട്ടി അരയ്ക്കപ്പെടാനും പക്ഷികൾ കൊത്തി തിന്നാനും പാറപ്പുറത്ത് വീണ് വെയിലേറ്റ് വാടിക്കരിയാനും മുൾച്ചെടികൾക്കിടയിൽ ഞെരിഞ്ഞമരാനും മറ്റു വിത്തുക ൾ വിധിക്കപ്പെടുന്നു. ആ വിത്തുകൾക്കും ഫലം പുറപ്പെടുവിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഫലം പുറപ്പെടുവിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് ...