How to Install UBUNTU
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ കൂടി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറിയിലും, വൊക്കേഷണല്‍ ഹയര്സെക്കണ്ടറിയിലുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളുടെ അധ്യാപകര്‍ക്ക് ഐ.ടി സ്കൂളിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൂടി വേണമെങ്കില്‍ ലൈസന്‍സുള്ള പ്രൊപ്രൈറ്ററി സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചും അധ്യയനം നടത്താം എന്ന് സര്‍ക്കുലര്‍ ഉണ്ട്. അടുത്ത വര്‍ഷം മുതല്‍ പൂര്‍ണ്ണമായും എല്ലാവരും ഉബുണ്ടു അധിഷ്ഠിതമായ പാഠഭാഗങ്ങളിലേക്ക് മാറേണ്ടി വരും. ഈ മാറ്റം കണക്കിലെടുത്ത് ഭൂരിഭാഗം വിദ്യാലയങ്ങളും ഉബുണ്ടു അധിഷ്ഠിതമായ അധ്യയനമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഹൈസ്കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ വര്‍ഷങ്ങളായി ഉബുണ്ടുവില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ ഇന്‍സ്റ്റലേഷനും മറ്റും അവര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നാല്‍ ഹയര്‍സെണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഉബുണ്ടു എന്നത് അവര്‍ക്ക് പുതിയ ഒരു മേഖലയാണ്. നല്ല രീതിയിലുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ...