Posts

Showing posts from March 8, 2023

NEET UG-2023: അപേക്ഷ ഏപ്രിൽ 6വരെ

അഖിലേന്ത്യാ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ NEET-UG 2023 (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് )യുടെ ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിച്ചു. രാത്രിയോടെയാണ് രജിസ്‌ട്രേഷനുള്ള വിജ്ഞാപനം വന്നത്. ഏപ്രിൽ ആറിന് രാത്രി 9വരെ രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾക്ക് https://www.nta.ac.in/ , https://neet.nta.nic.in/ എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ സമർപ്പിക്കാം.  മെയ് 7ന് ഉച്ചയ്ക്ക് 2മുതൽ 5.20 വരെയാ നീറ്റ് പരീക്ഷ നടക്കുക.

ഹയർസെക്കൻഡറി പരീക്ഷ നടത്തിപ്പിൽ ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 9-നും പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാർച്ച് 10 നും ആരംഭിക്കും.SSLC പരീക്ഷ മാർച്ച് 29-നും ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30-നും അവസാനിക്കും.എല്ലാ പരീക്ഷകളും രാവിലെ 9.30 ന് ആരംഭിക്കും. ..... ഇൻവിജിലേറ്റർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പരീക്ഷ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ, അധ്യാപകർ  സ്കൂളിൽ എത്തുകയും, 9.15 ന് നിയോഗിക്കപ്പെട്ട ക്ലാസ്സുകളിലേക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുമായി പോകേണ്ടതാണ്. എല്ലാ വിദ്യാർത്ഥികളുടെയും അഡ്മിഷൻ ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തുകയും,ഹാജർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക. വിദ്യാർത്ഥികൾക്ക് മെയിൻ ഷീറ്റ് നൽകുകയും ഫെയ്സ് ഷീറ്റിൽ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തെറ്റ് കൂടാതെ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.തെറ്റ് വന്നിട്ടുണ്ടെങ്കിൽ ശരിയാക്കി ഇൻവിജിലേറ്റർ ഇനീഷ്യൽ ചെയ്യണം. ചീഫ് കൊണ്ടുവരുന്ന ചോദ്യ പേപ്പർ  അതത് ദിവസത്തേതാണെന്ന്  ഉറപ്പ് വരുത്തുകയും കവറിൽ ഒപ്പു വെക്കുകയും ചെയ്യുക. ചോദ്യ പേപ്പർ കുട്ടി എഴുതുന്ന വിഷയത്തിൻ്റെത് എന്ന് ഉറപ്പു വരുത്തി 9.30നു കുട്ടിക്ക് നൽകുക.ചോദ്യ പേപ്പർ കോഡ് എഴുത...