Posts

Showing posts from November 25, 2017

കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും

Image
ചാലക്കുടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വൈബ്‌സൈറ്റും ക്യൂ.ആര്‍. കോഡും തയ്യാറാക്കി പ്രചാരണവിഭാഗം. കമ്മിറ്റി തയ്യാറാക്കിയ സൈറ്റില്‍ കലോത്സവവേദിയും പരിപാടികളും മാപ്പുകളുമടക്കം എല്ലാ വിവരങ്ങളും ലഭിക്കും. മത്സരഫലം അറിയാന്‍ ക്യു.ആര്‍. കോഡും തയ്യാറായി. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയും. www.kalamelathrissur2017.in ആണ് വിലാസം. കാട്ടൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൈമണ്‍ ജോസാണ് തയ്യാറാക്കിയത്. ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

തൊഴില്‍മേളയില്‍ പ്രതിഷേധച്ചൂട്

Image
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിക്കുംമുമ്പേ സംഘാടനത്തില്‍ താളപ്പിഴ. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളില്‍നിന്ന് വന്ന 2600ഓളം കുട്ടികളെയാണ് കരിയര്‍ ഫെസ്റ്റ് എന്നപേരില്‍ നട്ടംതിരിച്ചത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പാണ് വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയിച്ചവര്‍ക്കായി  ശാസ്ത്രമേളയ്‌ക്കൊപ്പം തൊഴില്‍മേള നടത്തിയത്. എന്നാല്‍  വിരലിലെണ്ണാവുന്ന കമ്പനികള്‍മാത്രമാണ് കരിയര്‍ ഫെസ്റ്റില്‍ സ്റ്റാളൊരുക്കി പങ്കാളികളായത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ കമ്പനികള്‍ പൂര്‍ണമായും മേളയെ അവഗണിച്ചു. സ്റ്റാളുകള്‍ ഇല്ലാതെ വരികയും ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡേറ്റ കൗണ്ടറില്‍ ഏല്പിച്ച് തിരിച്ചുപോകാന്‍ അറിയിപ്പ് വന്നു. തെക്കന്‍ ജില്ലകളില്‍ നിന്നും മറ്റും ഒരുദിവസം മുമ്പേ കോഴിക്കോട്ടെത്തിയവര്‍ പ്രതീക്ഷിച്ച സ്ഥാപനങ്ങള്‍ മേളയിലില്ലെന്നറിഞ്ഞ് ക്ഷുഭിതരായി. രജിസ്‌ട്രേഷനുള്ള സൗകര്യം പോലും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. ഉദ്യോഗാര്‍ഥികള്‍ ബഹളം വെച്ചതോടെ രജിസ്‌ട്രേഷന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടി. കൊല്ലം കൊട്ടാരക്കരയില്‍ന...