Posts

Showing posts from July 22, 2022

പത്താം തരാം പാസ്സായവർക്ക്‌ ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശന നടപടികൾ 20 ജൂലൈ മുതൽ ആരംഭിക്കും. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.  എസ്.എസ്.എൽ.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും. ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു.  എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ...

അടുത്തവർഷം മുതൽ ബോയ്സ്, ഗേൾസ് സ്കൂളുകൾ പാടില്ല: ബാലാവകാശ കമ്മിഷൻ

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂളുകൾ എന്ന വേർതിരിവ് നിർത്തലാക്കാൻ ബാലാവകാശ കമീഷന്റെ ഉത്തരവ്. 2022-23 വർഷം മുതൽ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി പഠനം ആരംഭിക്കണം. സ്കൂളുകളിലെ ശുചിമുറികൾ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കമ്മിഷൻ നിർദേശിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ എന്ന രീതി ലിംഗനീതി നിഷേധിക്കുന്ന താണെന്നും ഇത് മാറ്റി സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശിയായ ഡോ. ഐസക് പോൾ സമർപ്പിച്ച ഹരജിയിലാണ് കമീഷന്റെ നിർണ്ണായക ഉത്തരവ് കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു സംസ്ഥാനത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സ്കൂളുകൾ എന്നത് അതീവ ഗൗരവത്തോടെനോക്കിക്കാണുന്നുവെന്നും കമ്മീഷൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമത്വവും ലിംഗനീതിയും വിവേചനരാഹഹിത്യവും ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ സങ്കൽപ്പമാണ് സഹവിദ്യാഭ്യാസമെന്ന് കമീഷൻ ഉത്തരവിലൂടെ ഓർമിപ്പിച്ചു.