Posts
Showing posts from July 25, 2021
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
- Get link
- X
- Other Apps
By
SIMON PAVARATTY
-
2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസ...
COMTEST 2021
- Get link
- X
- Other Apps
By
SIMON PAVARATTY
-
അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേർസ് (ACT),മലപ്പുറം പ്ലസ് വൺ പൊതു പരീക്ഷക്ക് മുന്നോടിയായി ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി വിഷയങ്ങളുടെ ഫോക്കസ് ഏരിയ ആസ്പദമാക്കി ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ COMTEST 2021 എന്ന് നാമകരണം ചെയ്ത ഓൺലൈൻ ടെസ്റ്റ് സീരീസ് നടത്തുന്നു. പൊതു പരീക്ഷാ മാതൃകയിൽ Pdf ഫോർമാറ്റിൽ ആണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം. പരീക്ഷക്ക് ശേഷം വിശദമായ ആൻസർ കീയും ACT മലപ്പുറം ലഭ്യമാക്കുന്നുണ്ട്. 7.30 pm ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യും. പിറ്റേന്ന് വൈകിട്ട് 6.30 ന് ആൻസർ കീയും പബ്ലിഷ് ചെയ്യുന്നതാണ്. കേരളത്തിലെ പരമാവധി കോമേഴ്സ് വിദ്യാർത്ഥികളെ പൊതുപരീക്ഷക്ക് സജ്ജരാക്കാൻ ഈ ഉദ്യമം വഴിയൊരുക്കും. COMTEST 2021-Accountancy Question Paper and Answer Key Part III – Accountancy (CA / AFS) Unit Test 1 Questions (25/07/2021) Part III – Accountancy (CA / AFS) Unit Test 1 Answers ...