Posts

Showing posts from October 28, 2017

പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്ന് അവൾ ആശിച്ചു; ഇന്ന് ലക്ഷക്കണക്കിന് പേർ അവളെ കേൾക്കുന്നു

Image
ലിസി വലെസ്കസ് മറ്റാരെയും ഓർമിപ്പിക്കുന്നില്ല; സ്വന്തം നിഴലിനെയല്ലാതെ. ഭാരം കുറഞ്ഞ ശിശുവായി ജനനം. ഒപ്പം അപൂർവമായ മാരക രോഗവും. ശരീര ഭാരം കുടുകയില്ല. വളർച്ചയും കുറവ്. എന്നാൽ മറ്റുള്ളവരേക്കാൾ വേഗത്തിൽ പ്രായമാകുകയും ചെയ്യും. പിന്നെയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ അസുഖങ്ങൾ. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. പ്രായമായപ്പോഴും വ്യത്യാസമൊന്നുമില്ല. പുറത്തിറങ്ങിയാൽ മറ്റുള്ളവർ ഒഴിവാക്കുന്നു. അവരെ ഭയപ്പെടുത്തി ലിസിയുടെ രൂപം. ഭീകരം എന്ന ചില കുട്ടികൾ ലിസിയുടെ മുഖത്തുനോക്കി പറയുന്നതുവരെയെത്തി കാര്യങ്ങൾ. മറ്റുള്ളവരെപ്പോലെയാണ് ഞാനുമെന്നായിരുന്നു എന്റെ വിചാരം. അങ്ങനെയല്ലെന്നു മനസ്സിലായപ്പോൾ തകർന്നു– ലിസി പിന്നീടു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവം ഉണ്ടായത് 16–ാം വയസ്സിൽ. യൂട്യൂബിൽ ആരോ ലിസിയെക്കുറിച്ച് ഒരു വീഡിയോ നിർമിച്ചു– ലോകത്തിലെ ഏറ്റവും വികൃതരൂപിയായ സ്ത്രീ എന്ന പേരിൽ. വീഡിയോയും അതുകണ്ടവരുടെ പ്രതികരണങ്ങളും വായിച്ചപ്പോൾ ലിസിക്കു ജീവിതത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടു. അതുപക്ഷേ താൽക്കാലികം മാത്രം. തന്നെ പരിഹസിച്ചവരേക്കാൾ മുകളിൽ എത്തണമെന്നു തീരുമാനിച്ചു ലിസി. തന്നെ...

സ്‌കൂളുകളില്‍ ഇനി ജങ്ക്ഫുഡ് സംസ്‌കാരം വേണ്ട; പൊതുവിദ്യാഭ്യാസവകുപ്പ്

Image
Image Courtesy: pixabay കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍, കളറുകള്‍ ചേര്‍ന്ന ശീതളപാനീയങ്ങള്‍, അമിത അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും.  വിദ്യാലയങ്ങളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് ഉള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ നിരോധിക്കുന്നു. കുട്ടികളുടെ ഭക്ഷണം വിഷരഹിതവും പോഷകപ്രദവും ശുചിത്വ പൂര്‍ണവുമാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് രംഗത്തിറങ്ങിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളിലും നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും. കാന്റീനുകളില്‍ ജങ്ക് ഫുഡുകള്‍, കളറുകള്‍ ചേര്‍ന്ന ശീതളപാനീയങ്ങള്‍, അമിത അളവില്‍ മധുരം, ഉപ്പ്, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കും. കാന്റീനുകളും കുട്ടികള്‍ ഭക്ഷണംകഴിക്കുന്ന സ്ഥലങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളില്‍ ആരോഗ്യബോധം വളര്‍ത്താനും ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗംമൂലമുള്ള ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്താനുമുള്ള ബോധവത്കരണം, സെമിനാര്‍ എന്നിവ നടത്തണം. നിര്‍ദേശങ്ങള്‍ കൃത്യമായി നടപ്പാ...