മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ്
വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നത് ഈ അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തുടക്കം മുതല്‍ മലയാളം ഒന്നാം ഭാഷയാക്കാനാവില്ല. ആവശ്യമായ പിരീയഡുകള്‍ കണ്ടെത്താവാനാത്തതാണ് പ്രശ്നം. അധികമായി ഭാഷയ്ക്ക് കണ്ടെത്തേണ്ട പിരീയഡുകള്‍ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഐ.ടി. പിരീയഡ് മലയാളത്തിന് നല്‍കാനാവില്ല. അത് മറ്റ് വിഷയങ്ങളുടെ പഠനത്തിനെ അടക്കം ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ആഴ്ചയില്‍ ആറുദിവസം ക്ലാസ് വേണം. ആ സമയത്ത് മലയാളത്തിന്റെ കാര്യം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചശേഷമേ മലയാളം ഒന്നാം ഭാഷയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. ഈ അധ്യയന വര്‍ഷം നടപ്പാക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും തുടക്കം മുതല്‍ എന്തായാലും നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ പുതുതായി മലയാളം ഉള്‍പ്പെടുത്തുന്നത് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് സ...