വിദ്യാര്‍ഥി-യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 500 കോടി
സംസ്ഥാനത്തെ വിദ്യാര്‍ഥി-യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍, ബജറ്റില്‍ ഓരോ വകുപ്പിനും അനുവദിക്കുന്ന വിഹിതത്തിന്റെ ഒരു ശതമാനം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇപ്പോഴത്തെ നിലയ്ക്ക് ഇത് 500 കോടിയിലധികം രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. എമര്‍ജിങ് കേരളയിലാണ് ഇത് സംബന്ധിച്ച ആലോചന തുടങ്ങിയത്. വിദ്യാര്‍ഥികളായ സംരംഭകര്‍ക്കും യുവസംരംഭകര്‍ക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്കാന് സര്‍ക്കാര്‍ തയ്യാറാണ്. ജനവരി 15 ന് ടെക്നോപാര്‍ക്കില്‍ ഇതിനായി വിളിച്ച യോഗത്തില്‍ 298 കോളേജില്‍ നിന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ നിന്ന് ആയിരത്തോളം ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഐ.ടിക്ക് പുറമേ കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏത് മേഖലയിലേയും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത അഞ്ച് യുവാക്കളെ സിലിക്കണ്‍വാലിയില്‍ അയച്ചിരുന്നു. അവിടെ രണ്ടാഴ്ച ചെലവഴിച്ച് തിരിച്ചെത്തിയ അവരെ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിളിച്ച...