Posts

Showing posts from September 28, 2017

പിഎച്ച്.ഡി. വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

Image
11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. പ തിനൊന്നാം ക്ലാസ് മുതല്‍ ഡോക്ടറല്‍തലം വരെ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമൊരുക്കുന്ന നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ (NTSE) ആദ്യഘട്ടം നവംബര്‍ അഞ്ച് ഞായറാഴ്ച നടക്കും. യോഗ്യതനേടുന്നവര്‍ക്കുള്ള രണ്ടാംഘട്ട പരീക്ഷ എന്‍.സി.ഇ.ആര്‍.ടി. 2018 മെയ് 13 നും നടത്തും. ആകെ 1000 സ്‌കോളര്‍ഷിപ്പാണ് ഓരോവര്‍ഷവും നല്‍കുക. 11, 12 ക്ലാസുകളിലെ പഠനത്തിന് പ്രതിമാസം 1250 രൂപയും ബിരുദ, ബിരുദാനന്തരതല പഠനത്തിന് 2000 രൂപയും ലഭിക്കും യു.ജി.സി. വ്യവസ്ഥകള്‍ പ്രകാരമായിരിക്കും പിഎച്ച്.ഡി തലത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. യോഗ്യത: കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്‌കൂളിലോ കേന്ദ്രീയ/നവോദയ വിദ്യാലയത്തിലോ 201718 ല്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരിക്കണം. ഓപ്പണ്‍ ഡിസ്റ്റന്‍ഡ് ലേണിങ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പത്താം ക്ലാസ് പരീക്ഷ ആദ്യമായി എഴുതാന്‍ പോകുന്ന 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും അപേക്ഷിക്കാം. 201...

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Image
2017 മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് www.scholarships.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം. സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.റ്റി വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരം രൂപയും അവസാന രണ്ട് വര്‍ഷം ഇരുപതിനായിരം രൂപയുമാണ് ലഭിക്കുക. പ്രായം 18 നും 25 നും മധ്യേയായിരിക്കണം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.collegiateedu.kerala.gov.in, www.dcescholarship.gov.in എന്നിവയില്‍ ലഭിക്കും. cetnralsectorsc...