പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് ആഗസ്റ്റ് 5 ന്
പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്മെന്റ് തീയതി : 05-08-2022 പ്രവേശനം ആഗസ്റ്റ് 5 മുതൽ 10 വരെ. രണ്ടാം അലോട്ട്മെന്റ് തീയതി : 15-08-2022 പ്രവേശനം ആഗസ്റ്റ് 16 മുതൽ 17 വരെ. മൂന്നാം അലോട്ട്മെന്റ് തീയതി : 22-08-2022 പ്രവേശനം ആഗസ്റ്റ് 24 ന് അവസാനിക്കും. ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. നിങ്ങൾക്ക് അലോട്ട്മെൻ്റ് വന്ന സ്കൂൾ/കോംബിനേഷൻ നോക്കുക. നിങ്ങൾ നൽകിയ 1 മത്തെ ഓപ്ഷൻ തന്നെ ആണ് നിങ്ങൾക്ക് ലഭിച്ചത് എങ്കിൽ ഏത് സ്കൂളിൽ ആണോ അലോട്മെന്റ് ലഭിച്ചത് ആ സ്കൂളിൽ പോയി ഫീസ് അടച്ച് ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 10 ന് വൈകുന്നേരം 5 മണിക്ക് മുൻപ് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അലോട്മെന്റിന്റെ ഒരു പ്രിന്റ് കോപ്പി കൂടി കയ്യിൽ കരുതണം. ഇല്ല എങ്കിൽ സ്കൂളിൽ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നും നൽകും. ഫസ്റ്റ് ഓപ്ഷൻ വച്ച സ്കൂളിൽ കിട്ടിയിട്ട് കുട്ടി അഡ്മിഷൻ എടുത്തില്ല എങ്കിൽ കുട്ടി ഏകജാലകത്തിൽ നിന്നും പുറത്താകും. ഇപ്പൊൾ ലഭിച്ച ഓപ്ഷനിൽ നിങ്ങൾ തൃപ്തരല്ല എങ്കിൽ നിങ്ങൾ ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി ആഗസ്റ്റ് 10 ന് മുൻപ്...