Posts

Showing posts from June 4, 2019

വൈവിധ്യങ്ങളുടെ എന്‍ജിനീയറിങ്: സാധ്യതകള്‍ ഇനിയുമേറെ

Image
ഇ ന്ത്യയിലെ എന്‍ജിനീയറിങ് കോളേജുകളുടെ എണ്ണവും അവയെല്ലാത്തില്‍നിന്നുമായി ഓരോവര്‍ഷവും ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ പെരുപ്പവും കാണുമ്പോള്‍ ആര്‍ക്കും തോന്നുന്നൊരു സംശയമുണ്ട് - 'ഇത്രമാത്രം എന്‍ജിനീയര്‍മാരെ രാജ്യത്തിന് ആവശ്യമുണ്ടോ? എല്ലാവര്‍ക്കും ജോലിനല്‍കാന്‍ മാത്രം അവസരങ്ങള്‍ ഇവിടെയുണ്ടോ?' ഉത്തരം ഉണ്ട് എന്നാണ്. ഇന്ത്യക്കുമാത്രമല്ല, ലോകത്തിനുമുഴുവന്‍ എന്‍ജിനീയര്‍മാരെ ആവശ്യമുണ്ട്. ബുദ്ധിശാലികളായ, സാമര്‍ഥ്യമുള്ള, ഭാവിയെ അഭിസംബോധന ചെയ്യാന്‍ ശേഷിയുള്ള ആശയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ക്ക് എവിടെയും അവസരങ്ങളുണ്ട്. എന്‍ജിനീയറിങ് വിദ്യാഭ്യാസം നേടാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ അഭിരുചിക്കനുസരിച്ച ട്രേഡ് തിരഞ്ഞെടുക്കാനും മികച്ച സ്ഥാപനങ്ങളില്‍ത്തന്നെ അഡ്മിഷന്‍ ഉറപ്പാക്കാനും ശ്രമിക്കണം. എന്‍ജിനീയറിങ് എന്നാല്‍ പൊതുവേ മനസ്സിലേക്ക് വരുന്നത് മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ തുടങ്ങിയ ട്രേഡുകളാണ്. ഇപ്പറഞ്ഞ എല്ലാ ട്രേഡുകള്‍ക്കും നിരവധി ഉപശാഖകളും അനുബന്ധ മേഖലകളുമുണ്ട്. ഇവയിലെ സ്‌പെഷ്യലൈസേഷനുകളാണ് മെച്ചപ്പെട്ട അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നത്. ഇന്ത്യയിലിപ്പോള്‍ ട്രെന്‍ഡി...