Posts

Showing posts from December 12, 2020

സൗജന്യമായി പഠിക്കാം ഹോട്ടൽ മാനേജ്മെന്റ്

Image
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നടത്തുന്ന ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ ഒരു വർഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ട്യൂഷൻ ഫീ, താമസം, ഭക്ഷണം എന്നിവ സൗജന്യം. യൂണിഫോം, പഠനവസ്തുക്കൾ, റജിസ്ട്രേഷൻ ഫീ എന്നിവയ്ക്കായി 3000 രൂപയും കോഷൻ ഡിപ്പോസിറ്റായി 3000 രൂപയുമാണു വിദ്യാർഥികൾ നൽകേണ്ടത്. അപേക്ഷിക്കാൻ വെബ്സൈറ്റ്: ihm.fkha.in ('apply online' ലിങ്ക്). 95394 46677, 85929 73973.

വ്യോമസേനയിൽ 235 ഓഫിസർ

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) കമ്മിഷൻഡ് ഒാഫിസർ തസ്തികയിലേക്കുള്ള ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൻസിസി സ്പെഷൽ എൻട്രിയിലേക്കും അവസരമുണ്ട്. 235 ഒഴിവുകളാണുള്ളത്. ഡിസംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. ബ്രാഞ്ചുകളും യോഗ്യതയും. ഫ്ലൈയിങ് ബ്രാഞ്ച്:  പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. അംഗീകൃത ബിരുദം അല്ലെങ്കിൽ ബിഇ/ ബിടെക് ബിരുദം അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്‌ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത (കുറഞ്ഞത് 60 % മാർക്കോടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കൽ) ബ്രാഞ്ച്: -  എയ്‌റോനോട്ടിക്കൽ എൻജിനീയർ (ഇലക്‌ട്രോണിക്‌സ്): പ്ലസ്ടുവിന് ഫിസിക്സിനും മാത്‌സിനും കുറഞ്ഞത് 50 % മാർക്ക് വീതം. നാലു വർഷത്തെ ബിരുദം/ ഇന്റഗ്രേറ്റഡ് പിജി (എൻ‌ജിനീയറിങ്/ ടെക്നോളജി) അല്ലെങ്കിൽ കുറഞ്ഞത് 60 % മാർക്കോടെ അസോഷ്യേറ്റ് മെംബർഷിപ്പ് ഒാഫ് ഇൻസ്‌റ്റിറ്റ്യൂഷൻ ഒാഫ് എൻജിനീയേഴ്‌സ് (ഇന്ത്യ)/ എയ്‌റോനോട്ടിക്കൽ സൊസൈ...

KITE VICTERS Plus two Business Studies Class 29 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 29 (First Bell-ഫസ്റ്റ് ബെല്‍)