Posts

Showing posts from June 18, 2022

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം മുതൽ: സിബിഎസ്ഇക്കാർക്കും അവസരം നൽകും

 ഈ അധ്യയന (2022-’23) വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള തീയതി ഉടൻ പ്രസിദ്ധീകരിക്കും.ഇതിനു മുൻപായി എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഉടൻ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്കെല്ലാം പ്രവേശനം ഉടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം നൽകുന്ന വിധത്തിലാണ് പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ ഇത്തവണ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,23,303 കുട്ടികളാണ്. നിലവിൽ ഉള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 3,61,307 ആണ്. ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടാത്തവർക്കായി ഐ.ടി.ഐ. കളില്‍ 64,000 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റുകളും പോളിടെക്നിക്കുകളില്‍ 9000 സീറ്റുകളുമാണുള്ളത്. പത്താംക്ലാസിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയവരെക്കാൾ കൂടുതല്‍ പ്ലസ് വൺ സീറ്റുകളുള്ള ജില്ലകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ്. മറ്റുജില്ലകളിൽ അധികമായി സീറ്...