Posts

Showing posts from November 24, 2022

2022-23 അദ്ധ്യയനവർഷത്തെ പൊതുപരീക്ഷാ തീയതികൾ

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും. അതിൽ മൂവായിരത്തി അഞ്ഞൂറ് അധ്യാപ...

അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12മുതൽ: 23മുതൽ ക്രിസ്മസ് അവധി

സംസ്ഥാനത്ത് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12ന് ആരംഭിക്കും. ഈ വർഷത്തെ രണ്ടാം ടൈം പരീക്ഷകൾക്കാണ് ഡിസംബർ 12ന് തുടക്കമാകുക. ഹയർ സെക്കൻഡറി പരീക്ഷകളാണ് 12ന് ആരംഭിക്കുക. യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 14ന് ആരംഭിക്കും. എൽപി വിഭാഗം പരീക്ഷകൾ 16ന് തുടങ്ങും. 22ന് മുഴുവൻ പരീക്ഷകളും അവസാനിക്കും. പരീക്ഷകൾക്ക് ശേഷം 23ന് ക്രിസ്തുമസ് അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 3ന് സ്കൂളുകൾ തുറക്കും