Posts

Showing posts from February 20, 2023

പ്ലസ്ടുവിന് ശേഷം ഐഐടിയിൽ പഠിക്കാം നിരവധി കോഴ്സുകൾ, വിശദാംശങ്ങളിങ്ങനെ...

എൻജിനീയറിങ്ങിനും ആർക്കിടെക്ചറിനും പുറമേ സയൻസ്, ഇക്കണോമിക്സ്, ഡിസൈൻ തുടങ്ങിയ വിഷയങ്ങളും ഐഐടികളിൽ പഠിക്കാം. ഐഐടി-ബോംബെ നടത്തുന്ന യുസീഡ് (Undergraduate Common Entrance Exam for Design) വഴിയാണ് ഡിസൈൻ കോഴ്സുകളിലേക്കുള്ള പ്രവേശനം. സയൻസ്, ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് ജെഇഇ അഡ്വാൻസ്ഡ്‌ യോഗ്യത വേണം. ബി.ഡിസ് (ബാച്‌ല‍‍‍ർ ഇൻ ഡിസൈൻ) ബോംബെ, ഗുവാഹത്തി, ഹൈദരാബാദ്, ജബൽപുർ ഐഐടികളിലുണ്ട്. ഐഐടി ബോംബെയിൽ ഇന്റഗ്രേറ്റഡ് ബി.ഡിസ് - എം.ഡിസ് പ്രോഗ്രാമുമുണ്ട്. വിവിധ ഐഐടികളിലുള്ള മറ്റു പ്രോഗ്രാമുകൾ: ഐഐടി മദ്രാസ്: ബിഎസ് & എംഎസ് ഡ്യുവൽ ഡിഗ്രി (ബയളോജിക്കൽ സയൻസസ്, ഫിസിക്സ്) ഐടി ബോംബെ: ബിഎസ് / 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കെമിസ്ട്രി, ബിഎസ് ഇക്കണോമിക്സ്, ബിഎസ് മാത്‌സ് ഐഐടി ഖരഗ്പുർ: ബിഎസ് / 5 വർഷ എംഎസ്‌സി കെമിസ്ട്രി, 5 വർഷ എംഎസ്‌സി എക്സ്പ്ലൊറേഷൻ ജിയോഫിസിക്സ്, ബിഎസ് അപ്ലൈഡ് ജിയോഫിസിക്സ്, ബിഎസ് / ബിഎസ്-എംഎസ് (ഇക്കണോമിക്സ് / മാത്‌സ് & കംപ്യൂട്ടിങ് / സ്റ്റാറ്റിസ്റ്റിക്സ് & ഡേറ്റാ സയൻസ് / ഫിസിക്സ്) ഐഐടി കാൺപുർ: ബിഎസ്-എംഎസ് (ഇക്കണോമിക്സ്, എർത്ത് സയൻസസ്), ബിഎസ് കെമിസ്ട്രി, ബിഎസ് / എംഎസ്‌സി ഫിസിക്സ്, ബിഎസ് /...

സ്കൂൾ ഏകീകരണം: ഡിഡിക്കു പകരം ഇനി ജോയിന്റ് ഡയറക്ടർ

ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ ഏകീകരണം നടപ്പാകുമ്പോൾ ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാകും; ജോയിന്റ് ഡയറക്ടറാകും പകരമുണ്ടാകുക. ജില്ലാ വിദ്യാഭ്യാസ ഓഫിസ് (ഡിഇഒ), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് (എഇഒ) എന്നിവയ്ക്കു പകരം ബ്ലോക്ക്, കോർപറേഷൻ തലങ്ങളിലായി സ്കൂൾ എജ്യുക്കേഷൻ ഓഫിസുകൾ (എസ്ഇഒ) നിലവിൽ വരും. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയും വന്നേക്കും. ഹയർ സെക്കൻഡറി മേഖലാ (ആർഡിഡി) ഓഫിസുകളും വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും.  ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച പ്രത്യേക സെൽ വിദ്യാഭ്യാസ ഓഫിസർമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ശുപാർശകൾ വൈകാതെ സർക്കാരിനു സമർപ്പിക്കും. മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്ഇഒയുടെ പരിധിയിലാകും.  അധ്യാപകർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള തസ്തികകളുടെ ശ്രേണീക്രമീകരണവും ചുമതലകളുടെ ക്രോഡീകരണവും പ്രത്യേക സെല്...