ശന്പളപരിഷ്കരണം: ഹയര്‍സെക്കന്‍ഡറി- വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞു
പുതുവത്സര സമ്മാനമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു നല്കിയ ശന്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് അധ്യാപകരെ തഴഞ്ഞതായി പരാതി. കഴിഞ്ഞ ശന്പളപരിഷ്കരണത്തില്‍ ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളസ്കെയിലുകള് ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുടെ സ്കെയിലിനു തുല്യമായിരുന്നു. എന്നാല്‍, പുതിയ ശന്പളപരിഷ്കരണ നിര്‍ദേശത്തില്‍ ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് സീനിയര്‍ അധ്യാപകരുടെ ശന്പളം 19,240 ആയും ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്മാരുടേത് 20,740 ആയുമാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ് ജൂണിയര്‍ അധ്യാപകരുടെ ശന്പളം 16,180 ആയി ശിപാര്‍ശ ചെയ്തിരിക്കുന്ന ഈ കമ്മീഷന് പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ ശന്പളം 18,740 ആയാണു ശിപാര്‍ശ ചെയ്തിരിക്കുന്നത്.ബിരുദാനന്തരബിരുദവും ബിഎഡും സെറ്റുമാണു ഹയര്‍സെക്കന്‍ഡറി ജൂണിയര്‍-സീനിയര്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യതയെന്നിരിക്കെയാണ് അതിലും കുറഞ്ഞ യോഗ്യതയുള്ള അധ്യാപകര്‍ക്ക് ഉയര്‍ന്ന ശന്പളം നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ആരോപണം. വിദ്യാഭ്യാസയോഗ്യതയാണു ശന്പളം നിശ്ചയിക്കുന്നതിന്റെ സുപ്രധാനഘടകം എന്ന ശന്പളകമ്മീഷനുകളുടെ അടിസ്ഥാനതത്വത്തെ പോലും തൃണവല്ഗ...