Posts

Showing posts from September 3, 2021

പ്ലസ്ടു: കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് ഈടാക്കില്ല

2020–21ലെ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീയും സ്പെഷൽ ഫീയും ഈടാക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണിത്. ഒട്ടേറെ വിദ്യാർഥികൾ ഫീസ് അടച്ചിരുന്നില്ല. ഫീസ് അടച്ച വിദ്യാർഥികൾക്ക് തുക തിരിച്ചു നൽകാൻ നിർദേശം നൽകും.  റഗുലർ ക്ലാസ് ഇല്ലെന്നുപറഞ്ഞു വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് നിഷേധിച്ച വിദ്യാഭ്യാസ വകുപ്പ്, കായിക മേളകൾക്കും മറ്റു പാഠ്യേതര പരിപാടികൾക്കുമായി സ്പെഷൽ ഫീ വാങ്ങുന്നതിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.  സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം. സെപ്തംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെക്കുന്നതാണെന്നും 13ന് കേസ് വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ...