Posts

Showing posts from May 13, 2011

പാവറട്ടി തിരുനാള്: ദീപാലങ്കാര സ്വിച്ച് ഓണും ഫാന്‍സി വെടിക്കെട്ടും ഇന്ന്

പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥ കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് ദേവാലയ ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മവും ഫാന്‍സി വെടിക്കെട്ടും ഇന്ന് നടക്കും. പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന് ഫാ. സെബി പാലമറ്റത്ത് രാത്രി എട്ടിന് ദീപാലങ്കാര സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കുന്നതോടെ തീര്‍ഥകേന്ദ്രം ബഹുവര്‍ണ ദീപ പ്രഭയില് മുങ്ങും. തുടര്‍ന്ന് പാവറട്ടിയിലെ ഇലക്ട്രിക്കല് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ദേവാലയവും പരിസരവും തോരണങ്ങളാല് നിറഞ്ഞു കഴിഞ്ഞു. പാരിഷ് ഹാളില് ഊട്ടുസദ്യക്കുള്ള ഒരുക്കങ്ങള് തകൃതിയായി തുടങ്ങി കഴിഞ്ഞു. പാരിഷ് ഹാളിലേക്കുള്ള വഴിയില് തിരക്ക് നിയന്ത്രിക്കുന്നതിനുള്ള സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് തീര്‍ഥ കേന്ദ്രത്തിലേക്കെത്തുന്ന ലക്ഷകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളെ സ്വീകരിക്കാന് പാവറട്ടിയും പരിസരങ്ങളും ഒരുങ്ങി കഴിഞ്ഞു.

പാവറട്ടി തിരുനാള് ഇനി മേളക്കന്പകാര്‍ക്കും ആവേശമാകും

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള് ഇനി മേളകന്പകാര്‍ക്കും ആവേശം പകരും. ഇത്തവണ തിരുനാള് ആവേശം വാനോളമുയര്‍ത്താന് പ്രസിദ്ധ മേള വിദ്വാന്‍ന്മാരാണ് പാവറട്ടിയിലെത്തുന്നത്. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില് ഇന്നു വൈകീട്ട് 7.30ന് വൈക്കം ചന്ദ്രന് നയിക്കുന്ന പഞ്ചവാദ്യസദ്യ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില് പദ്മശ്രീ മട്ടന്നൂര് ശങ്കരന്‍കുട്ടി നയിക്കുന്ന നടക്കല് മേളം അരങ്ങേറും. മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും മേള പ്രേമികളെ ആവേശം കൊള്ളിക്കും. ഇത്തവണ പൂരത്തിന് മട്ടന്നൂര് ഇല്ലാത്തതിനാല് ഒട്ടേറെ മേളപ്രേമികള് മട്ടന്നൂരിന്‍റെ മേളത്തിനായി പാവറട്ടിയിലെത്തും. തിരുനാള് എട്ടാമിടദിനമായ 22ന് തെക്ക് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില് പുനാരി ഉണ്ണികൃഷ്ണന് നയിക്കുന്ന ദേശമേളം വൈകീട്ട് ഏഴിന് ദേവാലയ തിരുമുറ്റത്ത് അരങ്ങേറും. തിരുനാളിനെത്തുന്ന മേള പ്രേമികളെ ആവേശം കൊള്ളിക്കാന് മൂന്നു പ്രഗത്ഭരാണ് മേളവുമായി പാവറട്ടിയിലെത്തുന്നത്.

പാവറട്ടി തീര്‍ഥകേന്ദ്രത്തിലെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിന് കലവറ ഒരുങ്ങി. അരിയും പലചരക്കും പച്ചക്കറി സാധനങ്ങളും ഭൂരിഭാഗവും കലവറയില് എത്തിക്കഴിഞ്ഞു. ഇന്നലെ രാവിലെ തന്നെ മാങ്ങ അച്ചാര് തയാറാക്കുന്നതിനുള്ള ജോലികള് ആരംഭിച്ചു. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന് കലവറയിലെ ഊട്ടുതിരുനാളിനുള്ള സാധനങ്ങള് ആശീര്‍വദിച്ചു. ചോറ്, സാന്പാര്, ഉപ്പേരി, അച്ചാര് എന്നിവയടങ്ങുന്നതാണ് നേര്‍ച്ചസദ്യ.പെരുവല്ലൂര് സ്വദേശി സമുദായ മഠത്തില് വിജയനാണ് ഊട്ടുസദ്യയുടെ പ്രധാന ചുമതല. ശനിയും ഞായറുമായി ഒന്നര ലക്ഷത്തിലേറെ ഭക്തജനങ്ങള് നേര്‍ച്ചയൂട്ടിന് എത്തിച്ചേരുമെന്നാണ് കണക്കുകൂട്ടല്. സദ്യക്കായി 175 ചാക്ക് അരിയും 2000 കിലോ മാങ്ങയും 1900 കിലോ കായയും കലവറയിലെത്തി. തീര്‍ഥ കേന്ദ്രത്തിലെ ഊട്ടുതിരുനാളിനുള്ള അരിവയ്പ്പിന് നേതൃത്വം കൊടുക്കുന്നത് പാവറട്ടി സ്വദേശി ചേന്ദംകര വീട്ടില് ഗോപിയാണ്. നാളെ രാവിലെ 10നുള്ള ദിവ്യബലിക്കും നൈവേദ്യ പൂജയ്ക്കും ശേഷം പ്രധാന ബലി പീഠത്തില് നേര്‍ച്ചസദ്യ വികാരി ഫാ. നോബി അന്പൂക്കന് ആശീര്‍വദിക്കും. തുടര്‍ന്ന് ഊട്ടുസദ്യ. ഊട്ടുസദ്യ ഞായറാഴ്ച മൂന്നുവരെ തുടരും. നേര്‍ച്ചസദ്യയില് പങ്കെടുക്കാന് കഴിയാത്ത...