Posts

Showing posts from January 7, 2014

Income TAX 2013 -14

Image
Downloads 2013-14 വര്‍ഷത്തെ ആദായ നികുതി കണക്കാക്കി അഡ്വാന്‍സ് ടാക്സ് അടച്ചു തീര്‍ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് സമയമായി. ഈ വര്‍ഷം നികുതികണക്കാക്കുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ചില സുപ്രധാന മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നികുതി നിരക്കിലുള്ള മാറ്റങ്ങള്‍ പലരും ധരിച്ചു വെച്ചിട്ടുള്ളത് ഈ വര്‍ഷം മുതല്‍ നികുതി രഹിത വരുമാനം 2,00,000 രൂപ എന്നതില്‍ നിന്നും  2,20,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ്. ഫലത്തില്‍ അങ്ങിനെയാണെങ്കിലും ഈ ധാരണ തെറ്റാണ്. കാരണം ഈ വര്‍ഷം നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു മാറ്റവും വന്നിട്ടില്ല. പക്ഷെ  2013-14 ലെ ഫിനാന്‍ഷ്യല്‍ ആക്ടില്‍ സെക്ഷന്‍ 87A  പ്രകാരം ഒരു റിബേറ്റ് അനുവദിച്ചു എന്ന് മാത്രം. അതായത് മൊത്തവരുമാനം (എല്ലാ കിഴിവുകള്‍ക്കും ശേഷം) 5,00,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് മാത്രം 2,000 രൂപയോ അതല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത്രയും തുക  അവരുടെ നികുതിയില്‍ നി...