Posts

Showing posts from July 23, 2024

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെ

Image
സംസ്ഥാന സർക്കാരിന്റെ 20023ലെ “ഉജ്ജ്വല ബാല്യം പുരസ്കാര”ത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതൽ 2023 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്ട്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള ആറിനും 18നും ഇടയിൽ പ്രായമുളള കുട്ടികളിൽ നിന്നാണ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നത്.  സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിൻറെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊളളുന്ന സിഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം. കേന്ദ്ര സർക്കാരിൻറെ ബാൽ ശക്തി പുരസ്‌കാർ (National Child Award For Expectional Achievement) കരസ്ഥമാക്കിയ കുട്ടികൾ, ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികൾ എന്നിവരെ പരിഗണിക്കില്ല. ഒരു ജില്ലയിൽ നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്.  25000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. കുട്ടികളെ 6-...