Posts

Showing posts from May 11, 2022

Iftkയിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ

Image
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം ജൂൺ അവസാന വാരം പ്രവേശന പരീക്ഷ നടക്കും ജൂലൈയിൽ ക്ലാസ് ആരംഭിക്കും.  പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം. നാല് വർഷമാണ് കോഴ്സ് കാലാവധി. എഐസിടിഇ അംഗീകാരമുള്ള കോഴ്സാണിത്. സെമസ്റ്ററിന് 48,000 രൂപയാണ് ഫീസ്, വിവരങ്ങൾക്ക്:  https://iftk.ac.in ഫോൺ: 0474 2547175, 2549787, 2548798.

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജ് പ്രവേശനം: മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

വെല്ലൂർ ക്രിസ്ത്യൻ മെഡി. കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.  ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1. എംബിബിഎസ് :  നീറ്റിൽ (NEET UG 2022) യോഗ്യത നേടണം.  നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം.  ആകെ 100 സീറ്റ്  (ഓപ്പൺ 16, ക്രിസ്ത്യൻ മൈനോറിറ്റി 74, കോളജ് സ്റ്റാഫ് 10).  ക്രിസ്ത്യൻ വിഭാഗക്കാർക്കായി നീക്കി വച്ചിരിക്കുന്ന സീറ്റുകളിലേക്ക് അർഹത വേണമെങ്കിൽ ബന്ധപ്പെട്ട ചർച്ച് അധികാരികളുടെ ശുപാർശ(സ്‌പോൺസർഷിപ്) ആവശ്യമാണ്. മാനേജ്മെന്റ് ക്വോട്ടയ്ക്ക് തമിഴ്നാട് സർക്കാർ സിലക്‌ഷൻ കമ്മിറ്റിയിലേക്കും അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾ : https://tnmedicalselection.net ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ,മൊത്തം ഫീസ് 52,380 രൂപമാത്രം 2. ഗ്രൂപ്പ് എ ബാച്‌ലർ പ്രോഗ്രാമുകൾ:  ബിഎസ്‌സി നഴ്‌സിങ് ബിപിടി ബിഒടി മെഡിക്കൽ ലാബ് ടെക് ഓപ്‌റ്റോമെട്രി ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ് ഓഡിയോളജി ക്രിട്ടിക്കൽ കെയർ ഡയാലിസിസ് ടെക് ന്യൂക്ലിയർ മെഡിസിൻ പ്രോസ്‌തെറ്റിക്‌സ റേഡിയോഗ്രഫി റേഡിയോത...