മൊബൈൽ ഫോണിലൂടെ സർക്കാർ സേവനങ്ങൾ
സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത് ഇതാ... ഉമാങ് UMANG കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളിൽ ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ് പോർട്ടൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500ൽ കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. ജൻസമർഥ് (JANSAMARTH) വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകൾക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോൺ ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്കു ധനസഹായം നൽകുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. ഒരു ചാർജും ഈടാക്കുന്നില്ല. യുടിഎസ...