ചോദ്യപേപ്പറില്‍ വീണ്ടും ഹിഡന്‍ അജന്‍ഡ; ധ്യാനകേന്ദ്രത്തില്‍ പോകുന്നത് അന്ധവിശ്വാസമെന്ന്
ധ്യാന കേന്ദ്രത്തില്‍ പോകുന്നത് അ ന്ധവിശ്വാസം കൊണ്ടാണെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെക്കാണ്ട് ഉത്തരക്കടലാസില്‍ നിര് ബന്ധമായി എഴുതിക്കാന്‍ വിദ്യാ ഭ്യാസ വകുപ്പ് ചോദ്യ പേ പ്പറിനെ കരുവാക്കുന്നു. അന്ധവിശ്വാസ ങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെ ഴുത്ത് മാസികയ്ക്ക് കുട്ടികളെ ക്കൊണ്ട് എഡിറ്റോറി യല്‍ എഴുതി ക്കുകയാണ് മാ ര്‍ക്സിസ്റ്റ് വി ശ്വാ സിയായ അന്ധവിശ്വാ സി യെന്ന ചോദ്യകര്‍ത്താവ്. കുട്ടികളില്‍ നി രീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതു സര്‍ക്കാരിന്റെ ഹിഡന്‍ അജന്‍ഡ വീണ്ടും മറനീക്കുന്നതാണ് ഇതിലൂടെ പ്രകട മാകുന്നത്. എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷാചോദ്യപേപ്പറിലൂടെയാണ് മതവിശ്വാസവും ധ്യാനകേന്ദ്രത്തില്‍ പോകുന്നതുമൊക്കെ തെറ്റാണെന്നു വരുത്താനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്. ഇന്നലെ നടന്ന മലയാളം പരീക്ഷയുടെ ചോദ്യക്കടലാസില് രണ്ടാമത്തേതാണ് വിവാദ ചോദ്യം . ജീവിതപ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്നതിനു പകരം ജ്യോതിഷികളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ആള് ദൈവങ്ങളുടേയും താങ്ങുതേടാനുള്ള പ്രവണത സമൂഹത്തില്‍ പെരുകുകയല്ലേ അന്ധവിശ്വാസങ്ങള്ക്കെതിരേ വിദ്യാര്‍ഥികള്‍ പ്രസിദ്ധീകരിക്കുന്ന കൈയെഴു...