Posts

Showing posts from January 12, 2011

ഒന്നാംസ്ഥാനക്കാര്‍ക്ക് 250 രൂപ സമ്മാനം : തോമസ് പാവറട്ടി

Image
പാവറട്ടി സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാംസമ്മാനം ലഭിക്കുന്ന 713 പേര്‍ക്ക് 250 രൂപ വീതം മൊത്തം 1,78,250 രൂപ ടോംയാസ് അഡ്വര്‍ടൈസിംഗ് നല്‍കും. പാവറട്ടി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായതിനാലാണ് സമ്മാനം നല്‍കുന്നതെന്ന് ടോംയാസ് ഉടമ തോമസ് പാവറട്ടി അറിയിച്ചു.

കലോത്സവവേദിയില്‍ അധ്യാപകരുടെ 'പ്രതിഷേധ മത്സരവും"

ശന്പളപരിഷ്കരണത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് റവന്യൂ ജില്ലാ കലോത്സവവേദിയില്‍ എഎച്ച്എസ്ടിഎ ഇന്നു പ്രകടനം നടത്തും. ഒരേ സ്കെയില്‍ നിലനിന്നിരുന്നവര്‍ക്കു നല്കിയ പുതിയ ശന്പളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്ത്തിയ സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. സീനിയര്‍-ജൂണിയര്‍ അന്തരം കുറയ്ക്കുക, ഹയര്‍സെക്കന്‍ഡറി അധ്യാപകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം അവസാനിപ്പിക്കുക, പുതിയ സ്കൂളുകളില്‍ തസ്തിക സൃഷ്്ടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രകടനം നടത്തുന്നത്. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു യുവജനോത്സവത്തില്‍ അവസരം നിഷേധിക്കുന്നതിനെതിരെ ഒരുകൂട്ടം അധ്യാപകര്‍ മീഡിയ സെന്‍ററിനു പുറത്ത് ചിത്രംവരച്ച് പ്രതിഷേധിച്ചു.

അധ്യാപകകൂട്ടായ്മ

പുതിയ ശന്പളകമ്മീഷന്‍ ശുപാര്‍ശകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരോട് നീതി പുലര്‍ത്താത്തതില്‍ പ്രതിഷേധിച്ച് സംയുക്ത അധ്യാപക സംഘടനകളുടെ ആഭിമുഖ്യത്തില്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും കൂട്ടായ്മ ഇന്ന് മൂന്നിന് ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂള്‍ ഹാളില്‍ നടക്കും. എല്ലാ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം ബിജു വാര്യര്‍ അറിയിച്ചു.