രാജ്യത്തെ സൈനിക സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്: അപേക്ഷ ഒക്ടോബർ 26വരെ
രാജ്യത്തെ 33 സൈനിക സ്കൂളുകളിലെ പ്രവേശനത്തിന്ഒക്ടോബർ 26വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ ഏക ക്യാമ്പസ്സായ തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ പ്രവേശനം നേടാം. പ്രവേശന പരീക്ഷ 2022 ജനുവരി 9ന് നടക്കും. 6,9 ക്ലാസുകളിലെ പ്രവേശനത്തിനാണ് അവസരം. http://aissee.nta.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം. 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുള്ള പരിശീലനവും നൽകും. അപേക്ഷാഫീ 550 രൂപ. പട്ടികവിഭാഗത്തിന് 400 രൂപ. കഴക്കൂട്ടം സ്കൂളിൽ 6-ാം ക്ലാസിൽ ആകെ 85 സീറ്റുകളാണുള്ളത്. ഇതിൽ 75 സീറ്റുകൾ ആൺകുട്ടികൾക്കും 10 സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കി വച്ചിട്ടുണ്ട്. 9-ാം ക്ലാസിൽ ആകെയുള്ളത് 95 സീറ്റുകളാണ്. 85 സീറ്റുകൾ ആൺകുട്ടികൾക്കും 10സീറ്റുകൾ പെൺകുട്ടികൾക്കുമായി നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ കുട്ടികൾക്കു മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്കൂളുകളിലേക്കും അപേക്ഷിക്കാം. ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകരുടെ പ്രായം 10നും 12നും ഇടയിലായിരിക്കണം. 2022 മാർച്ച് 31ന് 10...