Posts

Showing posts from May 26, 2017

ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും

Image
വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയായി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അതായത്, മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക. ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്. Downloads [ UIDAI -Official Website ] [ Adhaar Verification Link ]

ഇനി അൽപ ദൂരം മാത്രം

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ  ,എതിരെ ഇരുന്ന ഒരാൾ ,അവരോടു ചോദിച്ചു, നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു  പറയാത്തത് എന്ത് കൊണ്ടാണ്?  അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം? ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം?  ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ് , ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത് ,സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത് ...... നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ......... നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും ,ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ ,നന്ദി കേടു കൊണ്ടോ , ആരോടും ക...