റിലയൻസ് ഇൻഡസ്ട്രീസ്
യെമനിൽ ജോലി ചെയ്തിരുന്ന ധീരു ഭായ് അംബാനി തുർക്കിയിൽ ജീവിച്ചിരുന്ന തന്റെ ബന്ധത്തിലുള്ള ചമ്പക്ക് ലാൽ ദമാനിയുമായി ചേർന്ന് മാജിൻ എന്ന പേരിൽ ഒരു കമ്പനി തുടങ്ങി. യമനിലേക്ക് സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റി അയക്കുകയും, പോളിയെസ്റ്റർ യാൺ ഇറക്കുമതി ചെയ്യുകയുമായിരുന്നു ഈ കമ്പനിയുടെ ബിസിനെസ്സ്. ദമാണിയുടെ അഭിപ്രായത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പോളിയെസ്റ്റർ യാൺ വിറ്റു കിട്ടുന്ന ലാഭം പെട്ടെന്ന് എടുക്കണം, അംബാനിക്ക് കുറച്ചു കാലം റിസ്ക്ക് എടുത്ത് സ്റ്റോർ ചെയ്തു വെച്ച് വില കൂടിയെങ്കിൽ അപ്പോൾ വിൽക്കണം. ഈ തർക്കത്തിൽ 1965 ഇൽ ദമാനി അംബാനിയുമായുള്ള ബിസിനെസ്സ് പാട്നർഷിപ്പ് നിർത്തലാക്കി. 1966 ഇൽ അംബാനി സ്വന്തമായി റിലയൻസ് ഇൻഡസ്ട്രീസ് ആരംഭിച്ചു. ഇന്ന് 1.40 ലക്ഷം ആൾക്കാർ റിലയൻസ് ഇൻഡസ്ട്രീസിൽ നേരിട്ട് ജോലി ചെയ്യുന്നുണ്ട്, അതോടൊപ്പം കോൺട്രാക്ടിൽ ജോലി ചെയ്യുന്നവർ വേറെയുണ്ട്. ഇന്ത്യയുടെ 3% ജിഡിപി യും കേന്ദ്ര സർക്കാരിന് കിട്ടുന്ന നികുതിയുടെ 5% റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയാണ്. ആദ്യ കാലങ്ങളിൽ പോളിയെസ്റ്റർ യാൺ ഇറക്കുമതി നടത്തി വിൽപ്പന ആയിരുന്നെങ്കിൽ പിന്നീട് അതിൽ നിന്നും തുണി ഉൽപ്പാദിപ്പിച്ചു വിമൽ എന്ന ബ്രാൻഡ് തുടങ്ങ...