Posts

Showing posts from May 13, 2009

സേ, ഇപ്രംവൂമെന്‍റ് പരീക്ഷകള്‍

സേ, ഇപ്രംവൂമെന്‍റ് പരീക്ഷകള്‍ ജൂണ്‍ 22 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 28. ഈ വര്‍ഷം ആദ്യമായി പരീക്ഷ എഴുതി ഏതെങ്കിലും വിഷയങ്ങളില്‍ ഡി പ്ലസ് ഗ്രേഡെങ്കിലും നേടാന്‍ സാധിക്കാത്തവര്‍ക്ക് ആ വിഷയങ്ങളില്‍ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2007, 2008 വര്‍ഷങ്ങളില്‍ പുതിയ സ്കീമില്‍ പരീക്ഷ എഴുതുകയും എന്നാല്‍ 2009ല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുകയും എഴുതുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഒരു വിഷയത്തിന് മാത്രം ഡി പ്ലസ് എങ്കിലും ലഭിക്കാന്‍ ബാക്കിയുണ്െടങ്കില്‍ അവര്‍ക്കും സേ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പഴയ സ്കീമില്‍ പരീക്ഷ എഴുതിയവര്‍ക്ക് ഈ അനുകൂല്യം ഉണ്ടായിരിക്കു ന്നതല്ല. എല്ലാവിഷയങ്ങള്‍ക്കും ഡിപ്ലസ് ഗ്രേഡോ അതിനുമുകളിലുള്ള ഗ്രേഡോ ലഭിച്ചവര്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരുവിദ്യാര്‍ഥി ഓരേ സമയം സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്കും അപേ ക്ഷി ക്കാ ന്‍ പാടില്ല. സേ പരീക്ഷയ്ക്ക് 100 രൂപയും ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് 400 രൂപയുമാണ് ഓരോ പേപ്പറിനും ഫീസ്. സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ക്ക് തിയറി പരീക്ഷമാത്രം എഴുതിയാല...