Posts

Showing posts from June 25, 2023

ഈ വർഷം കൂടി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞവർഷത്തെ പോലെ നടത്തും

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാറ്റി: പുതിയ പ്രഖ്യാപനം വന്നു ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ചിൽ നടത്തില്ലെന്നും കഴിഞ്ഞ വർഷത്തേതുപോലെ നടത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഹയർ സെക്കന്ററിയിൽ പരീക്ഷകളുടെ ആധിക്യം മൂലം വളരെയധികം അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഹയർ സെക്കന്ററി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷ വർഷാന്ത്യ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തുന്നതിന് 2023 ഏപ്രിൽ 26ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാകാലം പൂർത്തിയാക്കാൻ മൂന്ന് മാസം ആവശ്യമാണ്. പരീക്ഷാ നോട്ടിഫിക്കേഷൻ പരീക്ഷാ തീയതിയ്ക്ക് കുറഞ്ഞത് രണ്ട് മാസം മുമ്പ് പുറപ്പെടുവിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ചോദ്യപേപ്പർ നിർമാണം, അച്ചടി തുടങ്ങിയവ പൂർത്തിയാക്കുന്നതിനും ഫീസ് സ്വീകരിക്കൽ, ഇതിന്റെ വെരിഫിക്കേഷൻ തുടങ്ങി ഹാൾ ടിക്കറ്റ് വിതരണം വരെ സ്‌കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളിൽ തടസമുണ്ടാക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഒന്നാം വർഷ ക്ലാസുകൾ ആരംഭിച്ച് ക്ലാസുകൾ കൃത്യമാകാൻ തുടങ്ങുമ്പോഴാണ് രണ്ടാം വർഷത്തിൽ പഠിക്കുന...