Posts

Showing posts from October 10, 2017

ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.

Image
സൗജന്യ പഠനമൊരുക്കുന്നതാണ് കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍. എട്ടാംക്ലാസുവരെ എല്ലാവര്‍ക്കും സൗജന്യം.  ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഒരു സ്‌കൂളിലെ 75 ശതമാനം സീറ്റും ആ ജില്ലയിലെ ഗ്രാമീണമേഖലയിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഫീസില്ലാതെ 12ാം ക്ലാസുവരെ പഠിക്കാം. ബോര്‍ഡിങ്, ലോഡ്ജിങ്, യൂണിഫോം, പാഠപുസ്തകം എന്നിവയും സൗജന്യമാണ്. മറ്റുവിഭാഗക്കാര്‍ക്കും എട്ടാംക്ലാസുവരെ സൗജന്യമായി പഠിക്കാം. എന്നാല്‍, ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളിലേക്ക് അവര്‍ പ്രതിമാസം 600 രൂപ ഫീസ് നല്‍കണം. വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ മാസം 1500 രൂപ ഫീസ് നല്‍കണം. എട്ടുവരെയുള്ള ക്‌ളാസുകളിലെ പഠനം മാതൃഭാഷയിലോ പ്രാദേശികഭാഷയിലോ ആയിരിക്കും. അതിനുശേഷം കണക്കിനും സയന്‍സിനും ഇംഗ്‌ളീഷും സോഷ്യല്‍ സയന്‍സിന് ഹിന്ദിയുമായിരിക്കും മാധ്യമം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍: കേരളത്തില്‍ 14 ജവഹര്‍ നവോദയ വിദ്യാലയങ്ങളുണ്ട്. ചെന്നിത്തല, വടകര, നേര്യ...

ഒല്ലൂർ വൈലോപ്പിള്ളി സ്കൂളിൽ ജൈവ വൈവിധ്യ ഉദ്യാനം.

Image
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 307 ഹയർ സെക്കൻഡറി സ്കൂളുകളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ജൈവ വൈവിധ്യ ഉദ്യാനങ്ങളിൽ ഒന്നാണു വൈലോപ്പിള്ളി സ്കൂളിൽ ഒരുക്കിയത്. സംസ്ഥാനത്തെ മറ്റു സ്കൂളുകൾക്കു മാതൃകയായി വൈലോപ്പിള്ളി സർക്കാർ സ്കൂളിൽ 200 സസ്യങ്ങൾ അടങ്ങിയ ഔഷധ ഉദ്യാനമാണ് ഒരുക്കിയിട്ടുള്ളത്. ശലഭോദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം, കരനെൽകൃഷി, പച്ചക്കറി കൃഷി എന്നിവയടങ്ങിയതാണു ജൈവ വൈവിധ്യ ഉദ്യാനം. . സ്കൂളിനു മുന്നിലായി വിവിധ പൂച്ചെടികൾ കൊണ്ടു ശലഭോദ്യാനവും ഒരുക്കി. സ്കൂൾ ഗ്രൗണ്ടിനോടു ചേർന്നു 50 സെന്റ് ഭൂമിയിലാണു കരനെൽകൃഷി ഒരുക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.വി.വിജന, പ്രോഗ്രാം ഓഫിസർ കൊനിമ, കൗൺസിലർ സി.പി.പോളി, വൊളന്റിയർ സെക്രട്ടറി ബാജിയോ ബേബി, പിടിഎ ഭാരവാഹികളായ പി.കെ.പീതാംബരൻ, ജയ സണ്ണി, ടി.സി.ബെന്നി, സ്റ്റാഫ് സെക്രട്ടറി എൻ.രമേഷ്, വിഎച്ച്എസ്‌സി അധ്യാപകർ, പിടിഎ എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവരാണ് ഉദ്യാന നിർമാണത്തിനു നേതൃത്വം നൽകിയത്.