Posts

Showing posts from September 4, 2014

'ഈമെയിലി'ന് 32 വയസ്സ്; പ്രോഗ്രാം തയ്യാറാക്കിയത് ഇന്ത്യക്കാരന്‍

Image
അന്നും ഇന്നും. 'ഈമെയില്‍' സൃഷ്ടിക്കുന്ന സമയത്തെ അയ്യാദുരൈയും, 2012 ലെ ചിത്രവും ഈമെയില്‍ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിഗത ആവശ്യങ്ങള്‍ തുടങ്ങി കോര്‍പ്പറേറ്റുകളും രാഷ്ട്രങ്ങളുംവരെ തങ്ങളുടെ മുഖ്യആശയവിനിമയോപാധിയായി ഈമെയില്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇന്റര്‍നെറ്റിലൂടെ അയയ്ക്കപ്പെടുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപാധിക്ക് 'ഈമെയില്‍' ( EMAIL ) എന്ന് പേരിട്ടതും, ആ സംവിധാനവുമായി ബന്ധപ്പെട്ട 'ഈമെയില്‍ പ്രോഗ്രാം' എഴുതിയുണ്ടാക്കിയതും 14 കാരനായ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയായിരുന്നു എന്ന് എത്രപേര്‍ക്കറിയാം! അതെ, വി.എ. ശിവ അയ്യാദുരൈ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് 'ഈമെയില്‍' സൃഷ്ടിച്ചത്. അയ്യാദുരൈ തയ്യാറാക്കിയ ആ പ്രോഗ്രാമിന് അമേരിക്കയില്‍ പകര്‍പ്പവകാശം ലഭിച്ചിട്ട് 32 വര്‍ഷം തികഞ്ഞിരിക്കുന്നു. വിവാദങ്ങളും അവ്യക്തകളും നിറഞ്ഞ ഈമെയിലിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ നാമവും പ്രത്യക്ഷപ്പെടുന്നു എന്നത് കൗതുകകരമാണ്. 1960 കളില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങിന്റെ തുടക്കം മുതല്‍ പരിണമിച്ചുവന്ന സംവിധാനമാണ് ഈമെയില്‍. ആ ഇലക്ട്രോണിക് ആശയവി...