Posts

Showing posts from March 16, 2021

CA/CMA/CS യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGC

Image
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്ബനി സെക്രട്ടറി, കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGCയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം കമ്ബനി സെക്രട്ടറി, സിഎ, ഐസിഡബ്യുഎ യോഗ്യത നേടിയവര്‍ക്ക് ഇനി മുതല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.  വിവിധ കോഴ്‌സുകള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതാവണമെന്ന് കമ്ബനി സെക്രട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു. സജീവമായ അക്കാദമി, ഗവേഷക വിഭാഗം അംഗങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.

10,12 ക്ലാസ് വിദ്യാർഥികൾക്കായി വിക്ടേഴ്സിൽ ‘ഫോൺ ഇൻ’

പൊതുപരീക്ഷ നടക്കുന്ന 10,12 ക്ലാസ് വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്കു തത്സമയം മറുപടിയും നൽകുന്ന രൂപത്തിലാകും പരിപാടി. വിളിക്കേണ്ട നമ്പർ: 18004259877. ഉച്ച കഴി‍ഞ്ഞ് 2.30 മുതൽ 4 വരെയാണ് 10–ാം ക്ലാസുകാർക്കുള്ള പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30ന്. പ്ലസ്‍ടു വിദ്യാർഥികൾക്ക് ആദ്യ ഫോൺ ഇൻ വൈകിട്ട് 5 മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നു രാവിലെ 6.30നുമാണ്. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഏപ്രിൽ 30ന് അകം പൂർത്തിയാക്കുമെന്നു കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കും പ്രത്യേക ബ്രിജ് കോഴ്സ് ക്ലാസുകളും സംപ്രേഷണം ചെയ്യും.

Kerala Pay Fixation Consultant Ver 3.26 (Updated on 14/03/2021)

Image
പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പുതിയ വേർഷനിൽ  ജനുവരി 2019 മുതലുള്ള ഡി എ അരിയറും പേ റിവിഷൻ അരിയറും പ്രത്യേകമായി ബിൽ ഓട്ടോമാറ്റിക് ആയി ജനറേറ്റ് ചെയ്യാനും എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യാനും പി.ഡി.എഫ് ആയി സേവ് ചെയ്യാനുമുള്ള ഓപ്ഷൻ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ വേർഷനിൽ ഡാറ്റാ ഇംപോർട്ടിംഗ് ഫംങ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ട്.  കേരള സർക്കാർ ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്കരണം 10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ  പ്രകാരം ഉത്തരവായിട്ടുണ്ട്. 01/07/2019 മുതലുള്ള പുതുക്കിയ ശമ്പളവും തുടർന്നു വരുന്ന ഇൻക്രിമെൻറ്, പ്രൊമോഷൻ / ഹയർ ഗ്രേഡ് എന്നിവ പരിഷ്കരിച്ച് ഫിക്സേഷൻ സ്റ്റേറ്റ്മെൻറും അണ്ടർടേക്കിംഗും അരിയർ ബില്ലും പ്രിൻറ് ചെയ്തെടുക്കുന്നതിനും അരിയർ ബിൽ എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിനും സഹായകമായ എക്സൽ യൂട്ടിലിറ്റിയാണ് പേ ഫിക്സേഷൻ കൺസൾട്ടൻറ്.  സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷനാണെങ്കിലും ശമ്പള സ്കെയിൽ അപ്ഗ്രേഡ്, പേഴ്സണൽ പേ, സ്പെഷൽ പേ, സ്റ്റാഗ്നേഷൻ ഇൻക്രിമെൻറ് തുടങ്ങിയവയുള്ളവർക്ക് ഉത്തരവിൽ കൊടുത്ത ടേബിളിൽ വ്യത്യാസ...