വിവിധ ദിവസങ്ങളിലായി പരീക്ഷ സംബന്ധമായി വന്ന ഉത്തരവുകളുടെ സംക്ഷിപ്ത രൂപവും മറ്റ് നിർദേശങ്ങളും.
ഇൻവിജിലേറ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ ട്രിപ്പിൾ ലേയർ മാസ്ക്, കൈയുറകൾ എന്നിവ നിർബന്ധമായും ധരിക്കുക. കയ്യുറ ധരിക്കുന്നതിനു മുമ്പും ശേഷവും കൈ ശുചിത്വം ഉള്ളതാണെന്ന് ഉറപ്പാക്കുക. ഹോൾടിക്കറ്റ്, അഡീഷണൽ ഷീറ്റ് ഇവയിൽ ഒപ്പിടേണ്ടതില്ല. എന്നാൽ ഫെയ്സിംഗ് ഷീറ്റിൽ ഒപ്പിടണം. പരീക്ഷ എഴുതി കഴിഞ്ഞതിനുശേഷം മോണോഗ്രാം പതിപ്പിക്കേണ്ടതില്ല. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതില്ല. ഇൻവിജിലേറ്റർ കുട്ടികളുടെ ഹാജർ നോക്കി ഹാജർ ഷീറ്റിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തിയാൽ മതിയാകും. പരീക്ഷ എഴുതിത്തീർന്നതിനുശഷം കുട്ടികൾ തന്നെ ഇരട്ടവര കൊണ്ട് മാർക്ക് ചെയ്തു ക്യാൻസൽഡ് എന്ന് എഴുതുക. ബാക്കിഭാഗം കോണോട് കോൺ വരച്ച് ക്യാൻസൽ ചെയ്യിക്കണം. കുട്ടികൾ പേന , ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി ഒരു സാധനങ്ങളും കൈമാറ്റം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഗ്ലൗസ് ഉപയോഗിച്ചതിന് ശേഷം സ്കൂളിൽ പ്രത്യേകം സൂക്ഷിച്ചിട്ടുള്ള ബാഗിൽ നിക്ഷേപിക്കുക പരീക്ഷ എഴുതിത്തീർന്നതിനു ശേഷമുള്ള ഉത്തരക്കടലാസുകൾ, തന്നിട്ടുള്ള സിവി കവറുകളിൽ ആണ് സൂക്ഷിക്കേണ്ടത്. അത് കുട്ടികൾ തന്നെ രജിസ്റ്റർ നമ്പർ ക്രമത്തിൽ സി.വി. കവറുകൾക്കകത്തേക്ക് വയ്ക്കുന്ന രീതി ആയിരിക്കും അഭികാമ്യം. ...