രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളിക്കപ്പെടുന്ന ഈ കൂട്ടുകാർക്കും ഒരു ദിവസമുണ്ട്. എല്ലാ വർഷവും ജനുവരി 29 ദേശീയ ദിനപത്രദിനമായി ആചരിച്ചുവരുന്നു. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ആഹ്വാനമനുസരിച്ചാണ് ജനുവരി 29 ദേശീയ ദിനപത്രദിനമായി ആചരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ പത്രമായ ബംഗാൾ ഗസറ്റ് പുറത്തിറങ്ങിയത് 1780 ജനുവരി 29 നായിരുന്നു. ഇതിന്റെ ഓർമ്മയിലാണ് ഈ ദിവസം ദിനപത്രദിനമായി തെരഞ്ഞെടുത്തത്. മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക, 1887 ഏപ്രിൽ 15-ന് പ്രസിദ്ധീകരണം ആരംഭിച്ചു. നസ്രാണി ദീപിക എന്നായിരുന്നു ആദ്യ പേര്. നിധീരിക്കൽ മാണിക്കത്തനാരുടെ മുഖ്യ പത്രാധിപത്യത്തിൽ, മാസത്തിൽ രണ്...