Posts

Showing posts from February 28, 2022

പ്ലസ്ടു ക്ലാസിലെ പഠനവിടവ് നികത്താൻ ‘തെളിമ’ പദ്ധതി

Image
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ അല്ലെങ്കിൽ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയത്തിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് ‘തെളിമ’ പദ്ധതിയിലൂടെ നടപ്പാക്കുക. ഗോത്രവർഗ, കടലോര മേഖലകളിൽ ഉള്ളവർക്കാണ് ആദ്യപരിഗണന. ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം. സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം. ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം. കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം വിജയം കൈവരിക്കാൻ ഞങ്ങൾ തയ്യാറാക്കിത്തരുന്ന നോട്ടുകളും ക്ലാസ്സുകളും മാത്രംമതി എന്ന വിശ്വാസം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ കഴിയണം ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും. അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാ...